Mark Zuckerberg | Photo: Zuckergerg Facebook Page
അടുത്തിടെയാണ് 'വിഷന്‍ പ്രോ' എന്ന പേരില്‍ ആപ്പിള്‍ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ക്വെസ്റ്റ് ഹെഡ്‌സെറ്റുകള്‍ക്കൊരു ശക്തനായ എതിരാളിയാണ് വിഷന്‍ പ്രോ. എന്നാല്‍ ആപ്പിള്‍ പുറത്തിറക്കിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് സക്കര്‍ബര്‍ഗിന് അത്ര ഇഷ്ടമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള വീക്ഷണം ചിലപ്പോള്‍ അതായിരിക്കാം. പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ ഒന്നല്ല ! എന്ന് വിഷന്‍ പ്രോയെ കുറിച്ച് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് കാലത്തിന് ശേഷം സിലിക്കണ്‍ വാലി കാമ്പസില്‍ മെറ്റ ടീമംഗങ്ങളെല്ലാം ഒത്തുകൂടിയ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
അടിസ്ഥാനപരമായി കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള ആപ്പിളിന്റേയും തന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നാണ് അദ്ദേഹം ഇതുവഴി അഭിപ്രായപ്പെടുന്നത്.
ഇന്റര്‍നെറ്റിന്റെ ഭാവി മെറ്റാവേഴ്‌സ് ആണെന്നാണ് സക്കര്‍ബര്‍ഗിന്റെ വീക്ഷണം. യഥാര്‍ത്ഥ ലോകത്തെന്ന പോലെ ആളുകള്‍ക്ക് പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന ഒരു സമാന്തര വിര്‍ച്വല്‍ ലോകം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികള്‍ മുന്നോട്ടുപോവുന്നത്. തീര്‍ത്തും 'സോഷ്യല്‍' ആയാണ് തമ്മള്‍ മെറ്റാവേഴ്‌സിനെ കാണുന്നത് എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ആപ്പിള്‍ പ്രദര്‍ശിപ്പിച്ച ഡെമോയിലെല്ലാം ഒരാള്‍ തന്റെ ഇരിപ്പിടത്തില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് മാത്രമാണ് കാണിച്ചിരിക്കുന്നത്.
കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റുകയും പദ്ധതിയില്‍ വന്‍തുക നിക്ഷേപിക്കുകയും ചെയ്ത സക്കര്‍ബര്‍ഗിന് പക്ഷെ ഇക്കാലയളവില്‍ ഈ രംഗത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല.
ആപ്പിളിന്റെ വിഷന്‍ പ്രോ എന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റും സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നുള്ളത് ശരിയാണ്. ആപ്പിള്‍ ഇക്കോ സിസ്റ്റത്തെ കുറച്ചുകൂടി വലിയ കാന്‍വാസിലേക്ക് അവതരിപ്പിക്കാനാവുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് വിഷന്‍ പ്രോ അവതരിപ്പിക്കപ്പെട്ടത്. നമുക്കുചുറ്റുമുള്ള യഥാര്‍ത്ഥ ലോക പരിസ്ഥിതിയില്‍ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിഷന്‍ പ്രോ. ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വിലയുമുണ്ട്. എന്നാല്‍ വെറും ഏകദേശം 41216 രൂപ വിലവരുന്നതാണ് മെറ്റയുടെ ക്വെസ്റ്റ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്.
വരാനിരിക്കുന്ന ഹെഡ്‌സെറ്റ് ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായതും മിക്‌സഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും മികച്ച രീതിയില്‍ അനുഭവിക്കാന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.
Content Highlights: Meta CEO Mark Zuckerberg on apple vision pro
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..