മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥൻ


Sandhya Devananthan | Photo: facebook/Sandhya Devanathan

മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹന്‍ രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സന്ധ്യയുടെ ചുമതല. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാള്‍, വാട്സാപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസ് എന്നിവരും ഈയാഴ്ച രാജിവെച്ചിരുന്നു.

മെറ്റ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയ്ക്ക് കീഴില്‍ ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാവും. വന്‍കിട ടെക്ക് കമ്പനികള്‍ക്ക് മേല്‍ ഇന്ത്യ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ധ്യ ചുമതലയേല്‍ക്കുന്നത്. 2016 മുതല്‍ ഇവര്‍ മെറ്റയിലുണ്ട്.



വിയറ്റ്‌നാമിലും സിംഗപ്പൂരിലും കമ്പനിയെ വളര്‍ത്തുന്നതില്‍ സന്ധ്യ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മെറ്റയുടെ ഇ-കൊമേഴ്‌സ് സംരംഭങ്ങളുടെയും ഭാഗമായി. ബാങ്കിങ്, പേമെന്റ്‌സ്, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ സന്ധ്യക്ക് 22 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്. 2020 ലാണ് സന്ധ്യ ദേവനാഥന്‍ മെറ്റയുടെ ഏഷ്യ പസഫിക് ഗെയിമിങ് മേധാവിയായി ചുമതലയേറ്റത്.

Content Highlights: Meta appoints Sandhya Devanathan as its new India head

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented