വാട്‌സാപ്പില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാം; ജിയോമാര്‍ട്ട് സേവനം ആരംഭിച്ചു


Photo: Jio

മുംബൈ: മെറ്റയും ജിയോ പ്ലാറ്റ്‌ഫോംസും ചേര്‍ന്ന് വാട്‌സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇതുവഴി വാട്‌സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്ക്ക് സാധിക്കും.

ജിയോമാര്‍ട്ടിലെ പലചരക്ക് സാധനങ്ങളെല്ലാം തന്നെ ഈ സൗകര്യം ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. സാധനങ്ങള്‍ തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ഇടാനും പണം നല്‍കി സാധനം വാങ്ങാനും വാട്‌സാപ്പ് ചാറ്റിലൂടെ തന്നെ സാധിക്കും.

ജിയോയുമായി ഇന്ത്യയില്‍ ഒരു പങ്കാളിത്തം തുടങ്ങുന്നതില്‍ സന്തോഷമുണ്ട്. വാട്‌സാപ്പിലെ ആദ്യത്തെ എന്‍ഡ് റ്റു എന്‍ഡ് ഷോപ്പിങ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ഇത് തുടക്കമാവും മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമാക്കി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനി പറഞ്ഞു.

കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരിക, ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യമാവുന്ന യഥാര്‍ത്ഥ നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തനിക്കും സക്കര്‍ബര്‍ഗിനുമുള്ളത്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ജിയോ നടത്തിയിരുന്നു. ഈ വര്‍ഷം ദീപാവലിയോടുകൂടി 5ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ജിയോ മെറ്റ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളുമായി 5ജി അധിഷ്ടിത സേവനങ്ങളില്‍ സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ വേഴ്‌സ് സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെയുള്ളവയിലാണ് മെറ്റയുമായി ജിയോ സഹകരിക്കുക.

Content Highlights: Meta and Jio Platforms collaborate to launch JioMart on WhatsApp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented