Photo: Gettyimages
സുരക്ഷാ സംവിധാനത്തില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ആഢംബര വാഹനനിര്‍മാണ കമ്പനിയായ മെഴ്‌സിഡീസ്-ബെന്‍സ് പത്ത് ലക്ഷം കാറുകള്‍ തിരികെ വിളിച്ചു. വാഹനാപകട സമയങ്ങളില്‍ അടിയന്തിര സേവനങ്ങളെ വാഹനത്തിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും അറിയിക്കുന്ന എമര്‍ജന്‍സി കോള്‍ (ഇ കോള്‍) സംവിധാനത്തിലെ തകരാര്‍ മൂലമാണ് കാറുകള്‍ തിരികെ വിളിച്ചത്. അപകട സമയത്ത് തെറ്റായ ലൊക്കേഷന്‍ അയക്കുന്നു എന്നതാണ് പ്രശ്‌നം.
യുഎസില്‍ 1,29,258 കാറുകളെയാണ് ഈ പ്രശ്‌നം ബാധിക്കുക. മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള പരിഹാരത്തിനായി തയ്യാറെടുക്കുകയാണെന്ന് കമ്പനി പറഞ്ഞു.
അതേസമയം കാറുകള്‍ തിരികെ വിളിച്ചുവെങ്കിലും സോഫ്റ്റ് വെയര്‍ തലത്തിലുള്ള പ്രശ്‌നമായതിനാല്‍ കാറിലെ നിലവിലുള്ള മൊബൈല്‍ ഡാറ്റാ കണക്ഷന്‍ ഉപയോഗിച്ച് പ്രശ്‌നം ഓണ്‍ലൈന്‍ ആയി പരിഹരിക്കാവുന്നതാണ്. നെറ്റ് വര്‍ക്ക് പ്രശ്‌നമോ മറ്റ് പ്രയാസങ്ങളോ കാരണം അതിന് സാധിക്കാത്തവര്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരെ സമീപിച്ചാല്‍ പ്രശ്‌നം പരിഹരിച്ചുതരും.
2018 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ കാറുകളില്‍ ഇ കാള്‍ സിസ്റ്റം നിര്‍ബന്ധമാണ്. യൂറോപ്യന്‍ വിപണിയിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത് എന്നാണ് വിവരം.
Content Highlights: Mercedes emergency call system bug Carmaker recalls vehicles
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..