മീഷോ ആപ്പിൽ മലയാളം ഉൾപ്പടെ എട്ട് ഭാഷകൾ


ഇ-കൊമേഴ്‌സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.

Meesho

കൊച്ചി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്‌സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പില്‍ പുതിയതായി ചേര്‍ത്തത്. അക്കൗണ്ടിലേക്കും ഉല്‍പ്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും, ഓര്‍ഡറുകള്‍ നല്‍കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും, പേയ്‌മെന്റുകള്‍ നടത്തുന്നതിനും, ഡീലുകളും കിഴിവുകളും നേടുന്നതിനും ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം.

തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇ-കൊമേഴ്‌സ് ആദ്യമായി ഉപയോഗിക്കുന്നവരാണ്, പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കുന്നതിലൂടെ ഭാഷാ തടസങ്ങള്‍ ഇല്ലാതാക്കാനാണ് മീഷോ ലക്ഷ്യമിടുന്നതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ പറഞ്ഞു.

Content Highlights: Meesho app now available in Malayalam

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented