മാതൃഭൂമി ചാനല്‍ ഓണ്‍ലൈന്‍ പതിപ്പിന് ഇനി പുതിയ മുഖം. മാതൃഭൂമി ചാനലിന്റെ വെബ്‌സൈറ്റ് അടിമുടി മാറ്റങ്ങളോടുകൂടി പരിഷ്‌കരിച്ചു. 24 മണിക്കൂര്‍ മുമ്പുള്ള വാര്‍ത്തകള്‍ കാണാന്‍ സാധിക്കുന്ന പുതിയ 24 മണിക്കൂര്‍ ഡിവിആര്‍ ലൈവ് സംവിധാനമാണ് പുതിയ വെബ്‌സൈറ്റിന്റെ മുഖ്യസവിശേഷത. മുന്‍നിര വീഡിയോ പ്ലാറ്റ് ഫോമായ ബ്രൈറ്റ് കോവ് ഉപയോഗിച്ചാണ് വെബ്‌സൈറ്റില്‍ പുതിയ ചാനല്‍ ലൈവ് സ്ട്രീമിങ് ഒരുക്കിയിരിക്കുന്നത്.  ഇതുവഴി വേഗതകുറഞ്ഞ കണക്റ്റിവിറ്റിയിലും തടസമില്ലാതെ ചാനല്‍ ലൈവ് വീഡിയോ കാണാന്‍ ബ്രൈറ്റ് കോവ് പ്ലെയറിലൂടെ സാധിക്കും.

ആഗസ്റ്റ് 17 മുതലാണ് പുതിയ മാറ്റങ്ങളോടെ മാതൃഭൂമി ചാനല്‍ വെബ്‌സൈറ്റ് സജീവമായത്. https://tv.mathrubhumi.com/ എന്ന യുആര്‍എലിലാണ് വെബ്‌സൈറ്റ് ലഭിക്കുക. മാതൃഭൂമി വാര്‍ത്താ ചാനലില്‍ വന്ന വാര്‍ത്തകളെ അതിന്റെ സ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളായി തരം തിരിച്ചാണ് പുതിയ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പം വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കുന്നു. വെബ്‌സൈറ്റിന്റെ മുകളിലെ മെനു ബാറിലുള്ള പ്രോഗ്രാംസ് ലിസ്റ്റ് തിരഞ്ഞെടുത്താല്‍ ചാനലിലെ ഓരോ പരിപാടികളും പ്രത്യേകമായി കണ്ടെത്താവുന്നതാണ്. ഡെസ്‌ക്ടോപ്പിലെ പോലെ മൊബൈല്‍ സ്‌ക്രീനിലും ഈ വെബ്‌സൈറ്റ് കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും. 

മാതൃഭൂമി ന്യൂസ് ആപ്ലിക്കേഷന്‍

വെബ്‌സൈറ്റിനൊപ്പം പുതിയ രൂപകല്‍പ്പനയില്‍ മാതൃഭൂമി ന്യൂസ് ആപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പ് ഉപയോഗിക്കുന്നവര്‍ അത് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ സൗകര്യങ്ങള്‍ ലഭ്യമാവും. ബ്രൈറ്റ് കോവ് ലൈവ് സ്ട്രീമിങ് സംവിധാനത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭ്യമാവുക മാതൃഭൂമി ആപ്പ് ഉപയോക്താക്കള്‍ക്കാണ്. നെറ്റ് വര്‍ക്ക് വേഗതയുടെ ബുദ്ധിമുട്ടുകളില്ലാതെ സുഗമമമായി മാതൃഭൂമി ചാനലിലെ വാര്‍ത്തകള്‍ അറിയാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.24 മണിക്കൂര്‍ മുമ്പുള്ള ചാനല്‍ പരിപാടികള്‍ വരെ മൊബൈല്‍ ഫോണിലും കാണാന്‍ സാധിക്കും. മാതൃഭൂമി ന്യൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ https://play.google.com/store/apps/details?id=com.mathrubhumi.news എന്ന ലിങ്ക് സന്ദര്‍ശിക്കുക

 

യൂട്യൂബിലും മാതൃഭൂമി ചാനല്‍ ലൈവ് 

മാതൃഭൂമി ടിവിയുടെ യൂട്യൂബ് ചാനലില്‍ ഇപ്പോള്‍ ചാനലിന്റെ ലൈവ് സ്ട്രീമിങ് ലഭ്യമാണ്. ലോകത്ത് എവിടെയിരുന്നും ഇനി യൂട്യൂബ് വഴി മാതൃഭൂമി ചാനല്‍ കാണാം. ഓഗസ്റ്റ് 17 മുതല്‍ തന്നെ മാതൃഭൂമി യൂട്യൂബ് ലൈവും ലഭ്യമാണ്. https://www.youtube.com/TVMathrubhumi എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മാതൃഭൂമി യുട്യൂബ് ചാനലിലെത്താം. മാതൃഭൂമി ചാനലില്‍ വന്ന വാര്‍ത്തകളുടെ വീഡിയോകള്‍ ഈ യൂട്യൂബ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.