Photo: MBI
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഉപഗ്രഹ ഇന്റര്‍നറ്റ് ശൃംഖലയ്ക്ക് നേരെയുണ്ടായ വന്‍ സൈബറാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് യുഎസ്, ബ്രിട്ടന്‍, കാനഡ, എസ്‌തോണിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ യുക്രൈനിന് നേരെ റഷ്യ സൈബറാക്രമണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിയാസാറ്റിന്റെ കെഎ-സാറ്റ് നെറ്റ് വര്‍ക്കിന് നേരെ സൈബറാക്രമണം നടന്നത്. യുക്രൈനിന്റെ ആശയവിനിമയങ്ങള്‍ക്ക് തടയിടാനാണ് ആ നീക്കമെങ്കിലും അനന്തര ഫലങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അനുഭവിക്കേണ്ടി വന്നു.
വിയാസാറ്റിന് നേരെയുണ്ടായ സൈബറാക്രമണമാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിച്ചു. ഇന്റര്‍നെറ്റ് മോഡം പ്രവര്‍ത്തന രഹിതമായി. പലര്‍ക്കും അവ മാറ്റി സ്ഥാപിക്കേണ്ടി വന്നു.
കെഎ-സാറ്റ് യുക്രൈന്‍ സൈന്യത്തിനും പോലീസ് യൂണിറ്റുകള്‍ക്കും ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സേവനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ സൈബറാക്രമണം ഏത് രീതിയിലാണ് യുക്രൈനിന്റെ സൈനിക നീക്കത്തെ ബാധിച്ചതെന്ന് വ്യക്തമല്ല.
യുദ്ധമാരംഭിച്ചതിന് പിന്നാലെയാണ് യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിച്ചത്. പിന്നാലെ സ്റ്റാര്‍ലിങ്കിന് നേരെയും റഷ്യന്‍ സൈബറാക്രമണ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഈ ശ്രമങ്ങളെ അതിവേഗം പരാജയപ്പെടുത്തിയെന്നാണ് കമ്പനി പറയുന്നത്.
Content Highlights: russia-ukraine war, satellite internet, starlink, spaceX
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..