അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസയുടെ പെര്‍സിവറന്‍സ് റോവര്‍ വിജയകരമായി ചൊവ്വയിലിറക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. അതിസങ്കീര്‍ണമായ ലാന്റിങ് പ്രക്രിയയ്ക്ക് ശേഷം റോവര്‍ ശേഖരിക്കുന്ന ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
റോവര്‍ ചൊവ്വയിലിറങ്ങിയതിന് ശേഷം നാസ പുറത്തുവിട്ട ചില ചിത്രങ്ങളാണ് താഴെ----

ഫെബ്രുവരി 18ന് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയതിന് ശേഷം ഭൂമിയിലേക്ക് ആദ്യമയച്ച ചിത്രം. റോവറിന്റെ ഹസാര്‍ഡ് ക്യാമറകളിലൊന്നാണ് ഈ ചിത്രം പകര്‍ത്തിയത്.

നാസ പുറത്തുവിട്ട പെര്‍സിവറന്‍സില്‍ നിന്നുള്ള മറ്റൊരു ചിത്രം, മുകളിലെ ചിത്രത്തിന്റെ വ്യക്തതയുള്ള കളര്‍ ചിത്രമാണിത്

റോവര്‍ ചൊവ്വയിലിറക്കുന്ന അവസാന നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രം

ചൊവ്വയിലിറങ്ങിയ റോവറിന്റെ ചക്രം, ഉപരിതലത്തിലെ പാറകളും മണ്ണും കാണാം.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ നിന്ന് മാര്‍സ് റെക്കൊനൈസന്‍സ് മിഷന്റെ ഹൈറൈസ് ക്യാമറ പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങുന്നത് പകര്‍ത്തിയപ്പോള്‍.
Content Highlights: Mars Perseverance Rover images nasa