ജീവനക്കാർക്ക് മുമ്പിൽ വാൾ വീശും, സക്കർബര്‍ഗിന്റെ വിചിത്ര സ്വഭാവം വെളിപ്പെടുത്തി മുൻജീവനക്കാരൻ


Mark Zuckerberg - Photo - AP

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായൊരു വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫെയ്‌സ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്.

ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്‌സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ വീശി നടക്കുന്ന രീതി സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്രെ.

'ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും' എന്നും വാള്‍ കയ്യില്‍ പിടിച്ച് ' ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും' എന്നുമെല്ലാം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്.

എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗൻ പറയുന്നു.

എല്ലാ ഫെയ്‌സ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിങ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫെയ്‌സ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


ഇത് ആദ്യമായല്ല കാഗന്‍ സക്കര്‍ബര്‍ഗിന്റെ വാളിനെ കുറിച്ച് പറയുന്നത്. How I Lost 170 Million Dollars: My Time as #30 at Facebook എന്ന പുസ്തകത്തില്‍ അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നുണ്ട്.

2005 ല്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാഗനെ 10 മാസത്തെ സേവനത്തിനൊടുവില്‍ 2006 ല്‍ കമ്പനി പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ആപ്പ് സുമോ (AppSumo) എന്ന സേവനത്തിന്റെ സിഇഒ ആണ് കാഗന്‍.

ദേഷ്യപ്പെടുന്ന ആളായി തോന്നാത്ത സക്കര്‍ബര്‍ഗ് ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ കൊണ്ടുവന്ന ഫീച്ചര്‍ ഇഷ്ടപ്പെടാതെ വന്ന ദേഷ്യത്തിന് എഞ്ചിനീയര്‍ ക്രൈസ്റ്റ് പുട്ട്‌നാമിന്റെ കമ്പ്യൂട്ടറിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊണ്ട് 'ഇത് ചീത്തയാണ് -- ഇത് വീണ്ടും ചെയ്യുക!' എന്നലറിക്കൊണ്ട് നടന്നകന്ന സംഭവമുണ്ടായിട്ടുണ്ടെന്നും കാഗന്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയുടെ ഉടമയായ സക്കര്‍ബര്‍ഗ് യഥാര്‍ത്ഥ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സാമൂഹിക വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ സ്വഭാവമനുസരിച്ച് ആളുകള്‍ക്ക് അവര്‍ക്കറിയാവുന്നവരുമായി (പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും) ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു സൈറ്റ് അദ്ദേഹം സൃഷ്ടിച്ചത് വളരെ വിചിത്രമാണ് എന്നും കഗന്‍ തന്റെ പുസ്തകത്തില്‍ പറയുകയുണ്ടായി.

Content Highlights: Mark Zuckerberg of waving his sword at employees in office

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented