മലപ്പുറത്തിനെതിരെ പ്രസ്താവന; മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്


സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേകാഗാന്ധി പ്രതികരിച്ചത്

-

മലപ്പുറം: പാലക്കാട് ജില്ലയില്‍ ചരിഞ്ഞ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ വെബ്‌സൈറ്റുകളാണ്‌ ഹാക്ക് ചെയ്തത്.

ആനയുടെ വിധിയില്‍ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവത്തില്‍ അത് പാലക്കാടാണ് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്‌കളങ്കമായ പ്രതികരണമായി കാണാന്‍ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കള്‍ ഈ ഒരു വിഷയത്തെ വര്‍ഗീയവല്‍ക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. എന്ന് കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ വായില്‍ സ്‌ഫോടക വസ്തു പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മനേകാ ഗാന്ധി രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.

സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേകാഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകള്‍ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മനേക പറഞ്ഞു. ട്വിറ്ററിലും വാര്‍ത്താ ഏജന്‍സി നല്‍കിയ പ്രസ്താവനയിലുമായിരുന്നു മനേകയുടെ ആരോപണങ്ങള്‍.

പ്രസ്താവനകള്‍ക്ക് പിന്നില്‍ മൃഗസ്‌നേഹം തന്നെ ആണോ എന്ന് സംശയിക്കുന്നതായി കേരള സൈബര്‍ വാരിയേഴ്‌സ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം എന്നും കേരള സൈബര്‍ വാരിയേഴ്‌സ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Content Highlights: Maneka Gandhi's people for animals PFA organization website got hacked

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented