പബ്ജി, ഫിഫ, മൈന്‍ക്രാഫ്റ്റ്, റോബ്ലോക്‌സ് പോലുള്ള ഗെയിമുകളില്‍ മാല്‍വെയര്‍; ഗെയിമർമാർ കുടുങ്ങി


1 min read
Read later
Print
Share

Representative Image | Photo: AP

നപ്രിയ ഗെയിമുകളായ പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈന്‍ ക്രാഫ്റ്റ് ഉള്‍പ്പടെ 28 ഓളം ഗെയിമുകളില്‍ മാല്‍ വെയര്‍ കണ്ടെത്തി. 2021 ജൂലായ് മുതല്‍ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന മാല്‍വെയര്‍ 3,84,000 ഗെയിമര്‍മാരെ ബാധിച്ചിട്ടുണ്ട്.

എല്‍ഡെന്‍ റിങ്, ഹാലോ, റെസിഡന്റ് ഈവിള്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗെയിമുകളിലും സൈബര്‍ കുറ്റവാളികള്‍ 'റെഡ്‌ലൈന്‍' എന്ന മാല്‍ വെയര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് കാസ്പര്‍സ്‌കീ പറയുന്നത്.

പാസ് വേഡുകള്‍ മോഷ്ടിക്കുന്ന മാല്‍ വെയര്‍ ആണ് റെഡ്‌ലൈന്‍. ഫോണിലെ പാസ് വേഡുകള്‍, സേവ് ചെയ്തുവെച്ച ബാങ്ക് കാര്‍ഡ് വിവരങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, വിപിഎന്‍ സേവനങ്ങളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്തിയെടുക്കാന്‍ ഇതിന് സാധിക്കും.

സൈബര്‍ കുറ്റവാളികള്‍ കളിക്കാരെ ആക്രമിക്കാനും ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയും ഗെയിം അക്കൗണ്ടുകളും കയ്യടക്കുന്നതിനായി കൂടുതല്‍ പുതിയ സ്‌കീമുകളും ടൂളുകളും സൃഷ്ടിക്കുന്നുണ്ടെന്ന് കാസ്പര്‍സ്‌കീയിലെ മുതിര്‍ന്ന സുരക്ഷാ ഗവേഷകനായ ആന്റണ്‍ വി. ഇവാനോവ് പറഞ്ഞു.

ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അനാവശ്യ പ്രോഗ്രാമുകളും ആഡ് വെയറുകളും ഇന്‍സ്റ്റാള്‍ ആവുന്നതിനൊപ്പം കീബോര്‍ഡില്‍ എന്റര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും സ്‌ക്രീന്‍ഷോട്ട് എടുക്കാനും കഴിവുള്ള ട്രൊജന്‍ സ്‌പൈ സംവിധാനങ്ങളും ഇന്‍സ്റ്റാള്‍ ആവുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഗെയിമിനുള്ളില്‍ ഇന്‍-ഗെയിം സ്‌റ്റോറുകളുടെ മാതൃകയില്‍ വ്യാജ പേജുകളുണ്ടാക്കി ഗെയിമിന് വേണ്ട ആകര്‍ഷകമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കാണിച്ച് ഇരകളെ വീഴ്ത്തുന്നുമുണ്ട്. ഗിഫ്റ്റുകള്‍ ലഭിക്കുന്നതിന് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുിടെ ലോഗിനുകളും ചോദിക്കും.

ഇങ്ങനെ അക്കൗണ്ടുകള്‍ കൈക്കലാക്കുന്ന സൈബര്‍ കുറ്റവാളികള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുക, സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളോട് പണം ചോദിക്കുക തുടങ്ങിയ പ്രവൃത്തികളിലും ഏര്‍പ്പെടുന്നുണ്ട്.

അംഗീകൃതമല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അപകടരമായ സോഫ്റ്റ് വെയറാണ് ഡൗണ്‍ലോഡ് ആവുക. ഗെയിം അക്കൗണ്ടും, സാമ്പത്തിക വിവരവും ചോര്‍ന്നേക്കും.

Content Highlights: Malware in 28 games like Roblox, Minecraft exploit financial data

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
disney

1 min

ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പാസ് വേഡ് പങ്കുവെച്ചാല്‍ അക്കൗണ്ട് തന്നെ പോയേക്കാം

Sep 30, 2023


Linda

2 min

ലിന്‍ഡ യക്കരിനോയുടെ ഫോണില്‍ X ആപ്പ് കാണുന്നില്ല, ചര്‍ച്ചയായി പുതിയ അഭിമുഖം

Sep 30, 2023


Iphone 12

2 min

ഐഫോണ്‍ 12 റേഡിയേഷന്‍, ഫ്രാന്‍സിലെ വിലക്ക്, ആശങ്കപ്പെടേണ്ടതുണ്ടോ?

Sep 15, 2023


Most Commented