Harishankar | Photo: Harishankar
യു/എസ്/ വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സൈബര്‍ സുരക്ഷാ ഭീഷണി കണ്ടെത്തി മലയാളി യുവാവ്. മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി റിവാര്‍ഡ്‌സ് പ്രോഗ്രാമായ റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി അധികൃതരെ അറിയിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ്. ഈ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സബ് ഡൊമൈന്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമായിരുന്ന സുരക്ഷാവീഴ്ചയാണ് ഹരിശങ്കര്‍ കണ്ടെത്തിയത്.
മാര്‍ച്ച് 25-ന് തന്നെ ഇക്കാര്യം ഹരിശങ്കര്‍ റിവാര്‍ഡ് ഫോര്‍ ജസ്റ്റിസിനേയും യു.എസ്. എയ്ഡ് വിഡിപി (Vulnarability Disclosure Program) യേയും അറിയിച്ചു. അതിവേഗം തന്നെ അധികൃതര്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സ്‌കൂള്‍ പഠന കാലത്ത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഹരിശങ്കര്‍ ഹാക്കിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഹരിശങ്കര്‍ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഗൂഗിള്‍ ഡാറ്റാബേസില്‍ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് ഹരിശങ്കര്‍ കണ്ടെത്തിയത്. അന്ന് ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി മാറി ഹരിശങ്കര്‍.
ഗൂഗിള്‍, ഇന്റല്‍, മീഡിയാ ഫയര്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് അവരുടെ സേവനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഹരിശങ്കര്‍. രണ്ട് തവണ ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചിട്ടുണ്ട് അദ്ദേഹം. എക്‌സിക്യൂട്ടീവ് ഷിപ്പ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിലെ നാവിഗേറ്റിങ് ഓഫീസര്‍ ട്രെയിനാണ് ഹരിശങ്കര്‍. കപ്പലുകളിലെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സേവനങ്ങള്‍ നല്‍കുന്ന ബിയോണ്ട്‌സെക് എന്നൊരു കമ്പനിയും ഹരിശങ്കര്‍ ആരംഭിച്ചിട്ടുണ്ട്.
Content Highlights: malayali harishankar found securty issue in us government website
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..