ഗൂഗിൾ | photo: ap
ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി വൈരങ്കോട്ടെ പ്രണവ് എന്ന ഇരുപത്തിനാലുകാരന്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ജിമെയില്‍ അക്കൗണ്ട് തുറക്കാനാകുന്ന പിഴവാണ് പ്രണവ് കണ്ടെത്തിയത്.
ഗൂഗിള്‍ നല്കുന്ന സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് അവര്‍ ഹാള്‍ ഓഫ് ഫെയിം അംഗീകാരം നല്‍കുന്നുണ്ട്. തെറ്റ് കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കുന്നുണ്ട്. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണയിക്കുന്നത്.
തിരൂരിലെ വൈരങ്കോട് പുതുക്കുടി വീട്ടില്‍ രമേഷ്ബാബുവിന്റെയും പ്രീതയുടെയും മകനാണ് പ്രണവ്. രണ്ടുവര്‍ഷമായി ചെന്നൈ ഫിലിപ്സ് കമ്പനിയില്‍ സെക്യൂരിറ്റി എന്‍ജിനീയറായി ജോലിചെയ്യുന്നു. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
Content Highlights: Malappuram native in hall of fame for found Googles Security Vulnerability
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..