Photo: jyo_john_mulloor
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ സാധ്യതകള്‍ ലോകം പരിചയപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ചാറ്റ് ജിപിടി പോലുള്ള സങ്കേതങ്ങള്‍ ചര്‍ച്ചയാവുന്നതിനിടയ്ക്കാണ് ചില സെല്‍ഫി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
മഹാത്മാ ഗാന്ധിയുടേയും നെഹ്രുവിന്റെയും മദര്‍ തെരേസയുടേയും സുഭാഷ് ചന്ദ്രബോസിന്റേയും അംബേദ്കറുടേയുമെല്ലാം സെല്‍ഫി ചിത്രങ്ങളാണവ. അവര്‍ ജീവിച്ചിരുന്ന കാലത്ത് ഇന്നുള്ളത് പോലെ സെല്‍ഫി സംസ്‌കാരം ഉണ്ടായിരുന്നുവെങ്കില്‍ എന്നതാണ് ഈ എ.ഐ സെൽഫികൾകൊണ്ട് ഉദ്ദേശിക്കുന്നത്.
jyo_john_mulloor എന്നയാളാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ എഐ നിര്‍മിത ചിത്രങ്ങള്‍ പങ്കുവെച്ചത്.
തന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് പരിശോധിച്ചപ്പോള്‍ ഭൂതകാലത്തില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ അയച്ചു തന്ന ചില മൂല്യവത്തായ സെല്‍ഫികള്‍ കണ്ടെത്തിയെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
മിഡ്‌ജേണി എഐ സാങ്കേതിക വിദ്യയും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്ന് അദ്ദേഹം പറയുന്നു.
നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനാകുന്ന നിര്‍മിതബുദ്ധിയാണ് മിഡ്‌ജേണി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡില്‍ (Discord) മിഡ് ജേണി ബോട്ട് വഴി ഇത്തരം എഐ ചിത്രങ്ങള്‍ നിര്‍മിക്കാനാവും.
എന്നാല്‍ ഗാന്ധിയുടെയും നെഹ്രുവിന്റേയും അടക്കം പഴയകാല നേതാക്കളുടെ ഈ ജീവന്‍തുടിക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ എന്തെല്ലാം കീവേഡുകളാണ് നല്‍കിയത് എന്ന ആകാംഷയാണ് പലരും പങ്കുവെക്കുന്നത്.
Content Highlights: Mahatma Gandhi nehru subhash chandrabose ai generated selfies went viral
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..