സ്വകാര്യത ലംഘിക്കുന്നു; പ്രാങ്ക് വീഡിയോകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്


ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വീഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ചെന്നൈ: സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകൾക്ക് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിനും അത് സംേപ്രഷണം ചെയ്യുന്നതിനുമാണ് വിലക്ക്.

സൈബർകുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതിനാൽ ടിക്‌ടോക് ആപ്ലിക്കേഷന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി പ്രാങ്ക് വീഡിയോ വിഷയത്തിലും ഇടപെട്ടത്.

ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വീഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യക്ക് കാരണമായതും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പ്രാങ്ക് വീഡിയോകൾക്ക് വിലക്കേർപ്പെടുത്തിയ കോടതി, ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക താത്പര്യം മുൻനിർത്തി വിഷയത്തിൽ സർക്കാർ ഇടപെടണം. എല്ലാകാര്യങ്ങളിലും കോടതിയിടപെട്ട് വിലക്കേർപ്പെടുത്തുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഹർജി വീണ്ടും 16-ന് പരിഗണിക്കും.

Content Highlights: madras highcourt banned prank videos tiktok ban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented