Photo: Google play
ഇന്ത്യയില്‍ ലൈവ് സ്ട്രീമിങ്, ചാറ്റിങ് ആപ്പുകള്‍ക്ക് ജനപ്രീതിയേറുന്നു. ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ടോപ്പ് ഗ്രോസിങ് ആപ്പുകളുടെ പട്ടികയില്‍ ഭൂരിഭാഗവും ഡേറ്റിങ്, അഡള്‍ട്ട് സ്ട്രീമിങ് ആപ്ലിക്കേഷനുകളാണ്. ചാമെറ്റ്, ടാങ്കോ, ടിന്റര്‍, ഹു, പറയു അസര്‍ പോലുള്ള ആപ്ലിക്കേഷനുകളാണ് ആദ്യ പത്തിലുള്ള ആറ് ആപ്ലിക്കേഷനുകള്‍. പട്ടികയിലെ ആദ്യ നൂറ് ആപ്ലിക്കേഷനുകള്‍ എടുത്താലും ഭൂരിഭാഗം വരുന്നത് ഇത്തരം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ആപ്ലിക്കേഷനുകളാണ്.
ടിന്റര്‍, അസര്‍, ഗ്ലീഡന്‍,ഓകെക്യുപിഡ് എന്നീ ആപ്ലിക്കേഷനുകളാണ് ഡേറ്റിങ് ആപ്പുകളായി മുന്‍ നിരയില്‍ ഉള്ളത്. ബാക്കിയുള്ള ഭൂരിഭാഗവും അജ്ഞാതരായ സ്ത്രീപുരുഷന്മാരുമായി വീഡിയോ ചാറ്റ് വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളാണ്.
ഇക്കൂട്ടത്തില്‍ മുന്നില്‍ ചാമെറ്റ്, ടാങ്കോ എന്നീ എന്ന ലൈവ് വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകളാണ്. പ്രായപൂര്‍ത്തിയായവരെ ലക്ഷ്യമിട്ടുള്ള ഈ ആപ്ലിക്കേഷനുകളില്‍ പലപ്പോഴും പണം നല്‍കിയുള്ള പരസ്യമായ നഗ്നതാ പ്രദര്‍ശനങ്ങളും ലൈംഗിക ചൂഷണങ്ങളും സാമ്പത്തിക തട്ടിപ്പും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈംഗിക ചൂഷണം, സാമ്പത്തിക തട്ടിപ്പ്
രാജ്യത്തെ ലൈംഗിക വ്യവസായം കണ്ടെത്തിയ പുതിയ മാര്‍ഗങ്ങളിലൊന്നാണ് ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനുകള്‍. സെക്‌സ് ചാറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ആപ്ലിക്കേഷനുകള്‍ വലിയ രീതിയില്‍ ഉപയോക്താക്കളെ കണ്ടെത്തുകയും അവരില്‍ നിന്ന് പണം തട്ടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എളുപ്പത്തില്‍ പണം ലഭിക്കുന്നതിനാല്‍ സ്ത്രീകളെ എസ്‌കോര്‍ട്ട് എജന്‍സികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ആപ്ലിക്കേഷനിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തുന്നവര്‍ പലതും എസ്‌കോര്‍ട്ട് ഏജന്‍സികളുടെ പ്രതിനിധികളായിരിക്കും. ലൈംഗിക തൊഴിലാളികള്‍ മാത്രമല്ല, സാധാരണക്കാരായ സ്ത്രീകളില്‍ പലരും ഇത്തരം ആപ്ലിക്കേഷനുകളിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തുന്നുണ്ട്.
കൗമാരക്കാരാണ് ഇത്തരം സേവനങ്ങളില്‍ പണം നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇത്തരക്കാരെ വലയിലാക്കാന്‍ വലിയ രീതിയിലുള്ള ഓണ്‍ലൈന്‍ പരസ്യങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അപരിചിതരായ സ്ത്രീകളുമായുള്ള ചാറ്റിങ് വാഗ്ദാനം ചെയ്തുകൊണ്ടുള്ളവയാണ് അത്തരം പരസ്യങ്ങളില്‍ ഭൂരിഭാഗവും.
ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഒരോന്നിനും പ്രത്യേക നിരക്ക്
വിദേശ സെക്‌സ് സ്ട്രീമിങ് വെബ്‌സൈറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഈ ആപ്ലിക്കേഷനുകളിലെ തത്സമയ പ്രദര്‍ശനങ്ങളും നടക്കുന്നത്. പണം നല്‍കിയാല്‍ ചില ' പ്രത്യേക' കാഴ്ചകള്‍ കാണിച്ചു തരാം എന്നാണ് വാഗ്ദാനം. അത്തരം സ്‌പെഷ്യല്‍ പ്രവര്‍ത്തികള്‍ക്ക് പ്രത്യേക നിരക്കുകള്‍ ആവശ്യപ്പെടുന്നു. പണം നല്‍കിയാല്‍ മാത്രം പ്രവേശനം ലഭിക്കുന്ന നഗ്നതാ പ്രദര്‍ശനം വാഗ്ദാനം ചെയ്യുന്ന പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോക്താക്കള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അക്കൗണ്ട് ഉണ്ടാക്കുന്ന ആര്‍ക്കും മുഖം കാണിക്കാതെ ലൈവ് സ്ട്രീം നടത്താമെന്നതിനാല്‍ എളുപ്പം പണം തട്ടാമെന്ന നിലയും വന്നിരിക്കുന്നു. ആപ്ലിക്കേഷന്റെ പണമിടപാട് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഗൂഗിള്‍പേ, പേടിഎം പോലുള്ള സേവനങ്ങള്‍ വഴി നേരിട്ട് പണം വാങ്ങിയും ഇത്തരക്കാര്‍ നഗ്നതാ പ്രദര്‍ശനം നടത്തിവരുന്നു.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നേക്കാം
ഇത്തരം ആപ്ലിക്കഷനുകള്‍ അപകടകാരികളാവാനിടയുണ്ടെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഫോണില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നേക്കാം. മറ്റ് പല രീതിയിലും ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ ഈ വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ദുരപയോഗം ചെയ്‌തേക്കാം.
Content Highlights: live chating streaming apps leads in google play top grossing list in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..