Photo: Gettyimages
ചൈനയില്‍ സേവനം അവസാനിപ്പിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സ്ഥാപനമായ ലിങ്ക്ഡ് ഇന്‍. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കടുത്ത മത്സരവും വെല്ലുവിളി നിറഞ്ഞ സാമ്പത്തികാവസ്ഥയുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് ലിങ്ക്ഡ് ഇന്‍ പറഞ്ഞു.
ചൈനയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യുഎസി സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലൊന്നായിരുന്നു ലിങ്ക്ഡ് ഇന്‍. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
തൊഴില്‍ലന്വേഷകരേയും തൊഴില്‍ ദാതാക്കളേയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സേവനത്തിന്റെ ചൈനയ്ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പതിപ്പായിരുന്നു ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ചൈനയില്‍ നിന്ന് നിയന്ത്രണങ്ങളും നിബന്ധനകളും ശക്തമായതോടെ 2021 ല്‍ ലിങ്ക്ഡ് ഇനില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് കമ്പനി നിര്‍ത്തിവെച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിന് വെല്ലുവിളി നിറഞ്ഞ സാഹചര്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ലിങ്ക്ഡ് ഇന് പകരമായി ' ഇന്‍ കരിയര്‍' എന്ന പേരില്‍ ലളിതമായൊരു സേവനം മൈക്രോസോഫ്റ്റ് തൈനയില്‍ ലഭ്യമാക്കി. ഈ സേവനവും 2023 ഓഗസ്റ്റ് 9 മുതല്‍ അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 716 പേര്‍ക്ക് ഇതുവഴി ജോലി നഷ്ടമാവും.
Also Read
ചൈനയില്‍ വളരെ വേഗമുള്ള വളര്‍ച്ചയായിരുന്നു ലിങ്ക്ഡ് ഇന്‍. എന്നാല്‍, ചൈനയില്‍ നിന്ന് തന്നെയുള്ള ആപ്പുകള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി ലഭിച്ചു.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് പോലുള്ള യുഎസ് സേവനങ്ങള്‍ക്ക് വളരെ കാലമായി ചൈനയില്‍ വിലക്കുണ്ടെങ്കിലും ലിങ്ക്ഡ് ഇന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു.
Content Highlights: LinkedIn Closes Service in China
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..