ലിന്‍ഡ യാക്കരിനോ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റു; ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ മാറ്റം


1 min read
Read later
Print
Share

Linda Yaccarino | Photo: Screengrab from Linkedin

ലിന്‍ഡ യാക്കരിനോ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റു. എന്‍ബിസി യൂണിവേഴ്‌സലിലെ മുന്‍ ഉദ്യോഗസ്ഥയായ ലിന്‍ഡ തന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ട്വിറ്ററില്‍ ചുമതലയേറ്റ വിവരം വ്യക്തമാക്കി. നേരത്തെ തന്നെ ലിന്‍ഡയുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്റിലുമായി ബന്ധിപ്പിച്ചിരുന്നു. ലിന്‍ഡയുടെ ട്വിറ്റര്‍ ഹാന്റിലില്‍ വെരിഫൈഡ് ചിഹ്നത്തോടൊപ്പം ഇപ്പോള്‍ ട്വിറ്റര്‍ ലോഗോയും കാണാം.

സിഇഒ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കമ്പനി ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് ലിന്‍ഡ ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാന്‍ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ കുറിച്ചു. ഇലോണ്‍ മസ്‌ക് തന്നെയാണ് ലിന്‍ഡയെ പുതിയ സിഇഒ ആയി നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്.

പ്രമുഖ മാധ്യമ ഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്‌സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ യാക്കരിനോ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇതിനുമുമ്പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ലിബറല്‍ ആര്‍ട്‌സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിന്‍ഡ, മാസങ്ങള്‍ക്ക് മുമ്പ് മയാമിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഇലോണ്‍ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. 2022-ല്‍ 'വുഷി റണ്‍സ് ഇറ്റ്' വുമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ബിസിനസ് വീക്കിന്റെ 'സി.ഇ.ഒ. ഓഫ് ടുമോറോ' പുരസ്‌കാരവും നേടി.

2022 ല്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ വരുമാന സ്രോതസുകളായിരുന്ന പരസ്യദാതാക്കള്‍ പലരും ട്വിറ്റര്‍ വിട്ടുപോയിരുന്നു. ഇത് കമ്പനിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കൂട്ടപ്പിരിച്ചുവിടലും ഉള്ളടക്കവുമായി ബന്ധപ്പെട്ട മസ്‌കിന്റെ തീരുമാനങ്ങളും ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനവുമെല്ലാം വിവാദത്തിലായി.


Content Highlights: linda yaccarino takes charge as twitter ceo

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
google maps

1 min

ഗൂഗിള്‍ മാപ്പില്‍ ടോള്‍ നിരക്കുകളറിയാം; ഇന്ത്യക്കാര്‍ക്കായി പുതിയ ഫീച്ചര്‍

Apr 6, 2022


google maps

1 min

ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ട് ഗൂഗിൾ മാപ്പ്സ്

Oct 2, 2020


disney

1 min

ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പാസ് വേഡ് പങ്കുവെച്ചാല്‍ അക്കൗണ്ട് തന്നെ പോയേക്കാം

Sep 30, 2023

Most Commented