ലക്ട്രോണിക്‌സ് കമ്പനിയായ എല്‍.ജി. സ്മാര്‍ട്‌ഫോണ്‍ വ്യവസായം അവസാനിപ്പിക്കാനുള്ള ആലോചനയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ  450 കോടി ഡോളറിന്റെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം ഈ വര്‍ഷം തന്നെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍നിന്ന് കമ്പനി പിന്‍മാറിയേക്കും. 

സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി എല്‍.ജി. സി.ഇ.ഒ. ക്വോന്‍ ബോങ് സിയോക് ജീവനക്കാരോട് പറഞ്ഞുവെന്ന് ദി കൊറിയന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിപണിയില്‍നിന്ന് പിന്‍മാറുക, വില്‍പനയില്‍ മാറ്റം വരുത്തുക, സ്മാര്‍ട്‌ഫോണ്‍ വ്യവസായം ലഘൂകരിക്കുക തുടങ്ങിയ പദ്ധതികളാണ് കമ്പനി ആലോചിക്കുന്നത്. എന്ത് മാറ്റം വന്നാലും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും കമ്പനി മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

Content highlights: LG considers exiting smartphone market