പ്രതീകാത്മക ചിത്രം | photo: bytedance, gettyimages
ടെക് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി തുടരുകയാണ്. മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാരെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ ചൈനീസ് ഇന്റര്‍നെറ്റ് ടെക്നോളജി കമ്പനിയായ ബൈറ്റ് ഡാന്‍സും ഇതേ പാത പിന്തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ ജീവനക്കാരെ മാത്രമാണ് പിരിച്ചുവിടല്‍ ബാധിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായല്ല ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമ കൂടിയായ ഈ ചൈനീസ് കമ്പനി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. 2022 ജൂണില്‍ നൂറോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല.
2022ല്‍ ടെക് മേഖലയില്‍ കണ്ട പിരിച്ചുവിടല്‍ 2023ലും തുടരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഗൂഗിള്‍, ആമസോണ്‍ മുതലായ ടെക് ഭീമന്മാര് 2023-ല്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമെന്നതിന്റെ സൂചന നല്‍കിക്കഴിഞ്ഞു.
Content Highlights: Layoffs continues in tech industry chinese company to fire their employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..