Photo: AP
ട്വിറ്റര്‍ മേധാവിയായി അധികാരമേറ്റതിന് പിന്നാലെ 170 ഇന്ത്യക്കാരുള്‍പ്പടെ നിരവധി ജീവനക്കാരെ ഇലോണ്‍ മസ്ക് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്റുകളിലെ ജീവനക്കാരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
ഇപ്പോഴിതാ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നൽകിയിരുന്ന നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുള്ള പരാതി ഉയരുകയാണ്. ഇക്കാര്യത്തില്‍ ഇലോണ്‍ മസ്കിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മുന്‍ ട്വിറ്റര്‍ ജീവനക്കാരും പരാതിയുമായി രംഗത്തുണ്ട്. ട്വിറ്ററിലൂടെയാണ് ഭൂരിഭാഗം പേരും വിമര്‍ശനം അറിയിക്കുന്നത്.
മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മസ്ക് വാഗ്ധാനം ചെയ്തത്. ഡിസംബറോടെ ഈ തുക ലഭിക്കുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതിന് പിന്നാലെ കമ്പനി സി.ഇ.ഒയും ഇന്ത്യക്കാരനുമായ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
Content Highlights: Laid off Twitter India employees still waiting for severance pay and no words from elon musk
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..