ഇലോണ്‍ മസ്‌ക് പുറത്താക്കിയവരെ നിയമിക്കാന്‍ 'കൂ', ട്വിറ്ററിലെ പ്രതിസന്ധി മുതലെടുക്കാന്‍ ശ്രമം


ഇലോൺ മസ്‌ക്, ട്വിറ്റർ-കൂ ലോഗോ | photo: ap, afp, facebook/koo

കൂട്ടപ്പിരിച്ചുവിടലുകള്‍ക്കും കൂട്ടരാജികള്‍ക്കും പിന്നാലെ കടുത്ത പ്രതിസന്ധിയിലാണ് ട്വിറ്റര്‍. ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് തിങ്കളാഴ് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇമെയില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.

ഇപ്പോഴിതാ ട്വിറ്ററിലെ പ്രതിസന്ധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് എതിരാളികളായ 'കൂ'. ഇലോണ്‍ മസ്‌ക് പുറത്താക്കിയ ജീവനക്കാരെ തങ്ങളുടെ കമ്പനിയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് 'കൂ' നടത്തുന്നത്.



മൈക്രോബ്ലോഗിങ് പ്ലാറ്റഫോമായ 'കൂ' ഇന്ത്യയ്ക്ക് പുറത്തും വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അധികം വൈകാതെ യു.എസില്‍ 'കൂ' ലഭ്യമാക്കുമെന്നാണ് സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണ പറയുന്നത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും 'കൂ' ഉടനെത്തും.

2020-ല്‍ പ്രവര്‍ത്തനമാരംഭിച്ച 'കൂ' 50 മില്യണ്‍ ഡൗണ്‍ലോഡുകള്‍ ആയിക്കഴിഞ്ഞു. ഹിന്ദി, കന്നഡ, തമിഴ് തുടങ്ങി പത്തോളം പ്രാദേശിക ഭാഷകളില്‍ 'കൂ' ലഭ്യമാണ്. ട്വിറ്ററിന് ബദലായി തുടങ്ങിയ 'കൂ' തങ്ങള്‍ക്ക് മുന്നേറാനുള്ള സുവര്‍ണാവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Koo wants to hire exTwitter employees fired by Elon Musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented