ടിക് ടോക്ക് ആയി മാറുന്നത് നിര്‍ത്തൂ; പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരൂ; പ്രതിഷേധം വ്യാപകം


സോഷ്യല്‍ മീഡിയാ വ്യക്തിത്വങ്ങളായ കിം കര്‍ദാഷിയനും, കൈലി ജെന്നറും ഇന്‍സ്റ്റാഗ്രാമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകാണിപ്പോള്‍. 

Photo:Mbi

ടിക് ടോക്കിന് സമാനമായി ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്‍സ്റ്റാഗ്രാമിന്റെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്യുന്നത്. ഷോര്‍ട്ട് വീഡിയോ ഫോര്‍മാറ്റ് റീലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇന്‍സ്റ്റാഗ്രാമിന്റെ ഈ മാറ്റങ്ങളില്‍ അസ്വസ്ഥരാവുകയാണ് ഒരു വിഭാഗം ഉപഭോക്താക്കള്‍. 'ടിക് ടോക്ക് ആയി മാറാനുള്ള ശ്രമം അവസാനിപ്പിക്കൂ' എന്ന് ആഹ്വാനം ചെയ്യുകയാണവര്‍. സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങളായ കിം കര്‍ദാഷിയനും കൈലി ജെന്നറും ഇന്‍സ്റ്റാഗ്രാമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകാണിപ്പോള്‍.

ഇന്‍സ്റ്റാഗ്രാം താമസിയാതെ ഒരു വീഡിയോ അധിഷ്ടിത സേവനം ആയി മാറുമെന്ന് ചൊവ്വാഴ്ച ഒരു റീല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കിയിരുന്നു. എങ്കിലും പാരമ്പര്യത്തിന്റെ ഭാഗമായി ചിത്രങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിം കർദാഷിയൻ | Photo: Twitter@KimKardashian

2018-ല്‍ സ്‌നാപ്ചാറ്റില്‍ വന്ന ഡിസൈന്‍ മാറ്റത്തില്‍ അതൃപ്തയായ ക്രിയേറ്ററും ഇന്‍ഫ്‌ളുവന്‍സറുമായ കൈലി ജെന്നര്‍ സ്‌നാപ്ചാറ്റ് ഉപേക്ഷിക്കുകയാണെന്ന് കാണിച്ച് ഒരു ട്വീറ്റ് പങ്കുവെച്ചത് വലിയ വാര്‍ത്തയാവുകയും നിരവധിയാളുകള്‍ കൈലി ജെന്നറിനെ പിന്തുടര്‍ന്ന് സ്‌നാപ്ചാറ്റ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമും നേരിടുന്നത്. കൈലി ജെന്നറിനൊപ്പം കിം കര്‍ദാഷിയനും ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിനെ വീണ്ടും പഴയ ഇന്‍സ്റ്റാഗ്രാം തന്നെയാക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്റ്റാറ്റസുകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ജെന്നറിന് 36 ലക്ഷം ഫോളോവര്‍മാരും, കര്‍ദാഷിയന് 32.5 ലക്ഷം ഫോളോവര്‍മാരുമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

Photo: Instagram

"ഇന്‍സ്റ്റാഗ്രാമിനെ വീണ്ടും ഇന്‍സ്റ്റാഗ്രാം തന്നെയാക്കി മാറ്റൂ. ടിക് ടോക്ക് ആവാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കൂ. എന്റെ ചങ്ങാതിമാരുടെ ക്യൂട്ടായ ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." ഇരുവരും പോസ്റ്റില്‍ പറയുന്നു.

ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ ആദ്യം അപ് ലോഡ് ചെയ്തത് ഫോട്ടോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ടാറ്റി ബ്രൂവെനിങ് ആണ്. അത് പിന്നീട് ഇന്‍സ്റ്റാഗ്രാമിലുടനീളവും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും പ്രശ്‌സതരായവരും അല്ലാത്തവരുമായ ഉപഭോക്താക്കള്‍ പങ്കുവെക്കുകയായിരുന്നു.

തന്റെ ഫീഡില്‍ നിന്ന് സുഹൃത്തുക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ കാണാതായെന്ന് ബ്രുവെനിങ് പറഞ്ഞു. അതില്‍ അസ്വസ്ഥയായതോടെയാണ് ഒരു മീം എന്ന രീതിയില്‍ ആ പോസ്റ്റ് നിര്‍മിച്ചതെന്നും അവര്‍ പറഞ്ഞു.

കൈലി ജെന്നർ | Photo: Twitter@KylieJenner

അതേസമയം, ആളുകള്‍ ഉപയോഗിക്കാനും പങ്കുവെക്കാനും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നേരെ ഇന്‍സ്റ്റാഗ്രാം നീങ്ങേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഫുള്‍ സ്‌ക്രീന്‍മോഡ്, റെക്കമെന്റേഷനുകള്‍, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണുന്നില്ല ഉള്‍പ്പടെയുള്ള ക്രിയേറ്റര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൊസേരി പറഞ്ഞു.

അടിക്കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെക്കുന്നതിന് വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം എന്ന സേവനം തുടങ്ങിയത്. പിന്നീട് ഫോട്ടോ സ്ട്രീമിങ് മേഖലയില്‍ തന്നെ ഒട്ടനവധി അപ്‌ഡേറ്റുകള്‍ വന്ന ഈ പ്ലാറ്റ്‌ഫോമിലേക്ക് വ്യാപകമായി യുവാക്കള്‍ കടന്നുവന്നു. സ്റ്റോറീസ്, ഡയറക്ട് മെസേജ് പോലുള്ള ഫീച്ചറുകള്‍ വന്‍ വിജയമായിരുന്നു. പിന്നീടാണ് വീഡിയോ ഉള്ളടക്കങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. തുടക്കത്തില്‍ ചെറുവീഡിയോകള്‍ മാത്രം അനുവദിച്ചിരുന്ന ഇന്‍സ്റ്റാഗ്രാം പിന്നീട് എല്ലാതരം വീഡിയോ ഉള്ളടക്കങ്ങളേയും ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്പിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.

റീല്‍സിനും വീഡിയോ ഉള്ളടക്കങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അല്‍ഗൊരിതമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഉപഭോക്താക്കള്‍ക്ക് പ്രയാസമാവുന്നത്. ഫെയ്‌സ്ബുക്കില്‍ നേരിട്ട അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരസ്പരം അറിയുന്നവരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്.

റീല്‍സ് വീഡിയോ ക്രിയേറ്റര്‍മാരെ ഫോളോ ചെയ്യുമ്പോള്‍ അവരില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പ്രധാന ഫീഡിലും വന്നു നിറയുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഒരു പക്ഷെ ടിക് ടോക്കിന് സമാനമായി റീല്‍സ് ഒരു പ്രത്യേകം ആപ്ലിക്കേഷന്‍ ആയിരുന്നെങ്കിലോ, ഇന്‍സ്റ്റാഗ്രാം ഫീഡിനെ ബാധിക്കാത്ത വിധം റീല്‍സിനെ പ്രത്യേക വിഭാഗമായി ഇന്‍സ്റ്റാഗ്രാം ആപ്പില്‍ ക്രമീകരിച്ചിരുന്നെങ്കിലോ ഇപ്പോഴുള്ള പ്രയാസങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരണം എന്ന് പറഞ്ഞ് ഒരു വിഭാഗം ഉപഭോക്താക്കള്‍ രംഗത്തുവന്നിരിക്കുന്നത്.

Content Highlights: Kim Kardashian and Kylie Jenner against Instagram new design

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented