വെള്ളപ്പൊക്കം; താത്കാലിക പവര്‍ ബാങ്കുകള്‍ നിര്‍മിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍


വടക്കന്‍ കേരളത്തില്‍ ജില്ലാ ദുരിതാശ്വാസ അധികൃതര്‍ മുഖേന ഇത്തരം പവര്‍ ബാങ്കുകള്‍ വിതരണം ചെയ്തതായി ഇന്‍സ്പയര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി താത്കാലിക പവര്‍ ബാങ്കുകള്‍ നിര്‍മിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്പയര്‍ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് ഇന്‍സ്റ്റന്റ് പവര്‍ബാങ്കുകള്‍ നിര്‍മിക്കുന്നത്. തലസ്ഥാനത്തെ ഒരുകൂട്ടം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പവര്‍ബാങ്കുകള്‍ നിര്‍മിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ ജില്ലാ ദുരിതാശ്വാസ അധികൃതര്‍ മുഖേന ഇത്തരം പവര്‍ ബാങ്കുകള്‍ വിതരണം ചെയ്തതായി ഇന്‍സ്പയര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പവര്‍ബാങ്കുകള്‍ വിതരണം ചെയ്യാനും ആവശ്യക്കാരിലേക്ക് എത്തിക്കാനും ആരെങ്കിലും തയ്യാറായാല്‍ കൂടുതല്‍ പവര്‍ബാങ്കുകള്‍ നിര്‍മിക്കാമെന്നും ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented