24 മണിക്കൂര്‍ വാട്‌സാപ്പ് റേഡിയോയുമായി കായംകുളം എംഎല്‍എ യു.പ്രതിഭ


ഷിനോയ് മുകുന്ദന്‍വാട്‌സാപ്പിലൂടെ അറിയിക്കുന്ന പരാതികള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വകുപ്പുകളുടെ വാട്‌സാപ്പ് നമ്പറിലേക്കും ഒപ്പം എംഎല്‍എയുടെ നമ്പറിലേക്കും എത്തും.

Photo: C.Biju| Mathrubhumi

കായംകുളം: വാട്‌സാപ്പ് റേഡിയോ സേവനവുമായി കായംകുളം എംഎല്‍എ ഒഫീസ്. എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എളുപ്പം എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതുവഴി 24 മണിക്കൂറും എംഎല്‍എയുടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തും. കായംകുളം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനും നിര്‍ദേശങ്ങള്‍ വെക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ഈ സംവിധാനം വഴി സാധ്യമാണ്.

വാട്‌സാപ്പിലൂടെ അറിയിക്കുന്ന പരാതികള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വകുപ്പുകളുടെ വാട്‌സാപ്പ് നമ്പറിലേക്കും ഒപ്പം എംഎല്‍എയുടെ നമ്പറിലേക്കും എത്തും. പഞ്ചായത്ത്, റവന്യൂ, കുടിവെള്ള വിതരണം, പിഡബ്ല്യൂഡി, പോലീസ്, ഫയര്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് ഇതുവഴി പരാതി നല്‍കാം.ഇത് കൂടാതെ കായംകുളം റേഡിയോ എന്ന പേരില്‍ മണ്ഡലത്തിലെ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും കാണാനും എംഎല്‍എയില്‍ നിന്നുള്ള ശബ്ദ സന്ദേശം കേള്‍ക്കാനും ഒപ്പം ചലച്ചിത്ര ഗാനങ്ങള്‍ ആസ്വദിക്കാനും ജനങ്ങള്‍ക്ക് സാധിക്കും.

ജനങ്ങളുമായി 24 മണിക്കൂര്‍ നേരവും ബന്ധം നിലനിര്‍ത്താനും സംവദിക്കാനും സാധിക്കും എന്നതാണ് താന്‍ ഇതില്‍ കാണുന്ന പ്രധാന നേട്ടമെന്ന് യു.പ്രതിഭ എംഎല്‍എ മാതൃഭൂമി.കോമിനോട് പറഞ്ഞു.

'എന്നെ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കിലും കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ളവര്‍ക്ക് അവരുടെ പരാതികളും നിര്‍ദേശങ്ങളും ഇതുവഴി അറിയിക്കാം. അത് ഒരേ സമയം ബന്ധപ്പെട്ട വകുപ്പുകളിലേക്കും എംഎല്‍എ ഓഫീസിലേക്കും തന്റെ നമ്പറിലേക്കും ലഭിക്കും. കൃത്യമായ ഇടവേളകളില്‍ എംഎല്‍എ ഈ സന്ദേശങ്ങള്‍ പരിശോധിക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ നിരന്തരം പരിശോധിക്കാന്‍ എംഎല്‍എ ഓഫീസില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും,' എംഎല്‍എ പറഞ്ഞു.

https://wa.me/918217620129 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ. 8217620129 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്‌തോ വാട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം. വാട്‌സാപ്പില്‍ ഈ നമ്പറിലെ ചാറ്റ് വിന്‍ഡോ തുറന്ന് start എന്ന് സന്ദേശം അയച്ചാല്‍ മതി. തുടര്‍ന്ന് വരുന്ന ഓപ്ഷനുകളില്‍ നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുത്ത് സേവനങ്ങള്‍ ഉപയോഗിക്കാം. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് ആണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

Content Highlights: kayamkulam whatsapp radio by mla adv u prathibha

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented