മേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. ആദ്യ ഇന്ത്യന്‍-അമേരിക്കന്‍, കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ വൈസ് പ്രസിഡന്റ് എന്നിങ്ങനെ ചരിത്രത്തില്‍ ഇടം പിടിച്ച ഒട്ടേറെ നേട്ടങ്ങള്‍ വൈസ് പ്രസിഡന്റാവുന്നതിലൂടെ കമല ഹാരിസിനുണ്ടായി. 

ഇക്കാലമത്രയും പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും കയ്യാളിയിരുന്നത് പുരുഷന്മാരായതിനാല്‍ അവരുടെ ഭാര്യമാരെ യഥാക്രമം ഫസ്റ്റ് ലേഡി, സെക്കന്റ് ലേഡി എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. 

ചരിത്രം തിരുത്തി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത കടന്നു വരുന്നതോടെ അവരുടെ ഭര്‍ത്താവിന് സെക്കന്റ് ലേഡി എന്നതിന് സമാനമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്. അതാണ് സെക്കന്റ് ജന്റില്‍മാന്‍. ആദ്യമായി ആ സ്ഥാനത്തിന് അര്‍ഹനാവുകയാണ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ്.

അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ട്വിറ്റര്‍ സ്ഥിരം ട്വിറ്റര്‍ ഹാന്റിലുകള്‍ നല്‍കിവരുന്നുണ്ട്. ഓരോ ഭരണാധികാരിയും സ്ഥാനമൊഴിയുമ്പോള്‍ ആ അക്കൗണ്ടുകള്‍ കമ്പനി അടുത്തയാള്‍ക്ക് കൈമാറും. @SecondGentleman എന്ന ട്വിറ്റര്‍ ഹാന്റിലിന്റെ ആദ്യ ഉടമയാണ് ഡഗ്ലസ് എംഹോഫ്. 

താന്‍ അവിശ്വസനീയമാം വിധം ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അമേരിക്കയുടെ ആദ്യ 'സെക്കന്റ് ജെന്റില്‍മാന്‍' ആവുന്നതില്‍ വിനീതനാണെന്നും ഡഗ്ലസ് എംഹോഫ് ട്വിറ്ററില്‍ കുറിച്ചു. ഉദ്ഘാടന ചടങ്ങിന് കൗണ്ട് ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ @POTUS ആണ്. ഇത് ഇപ്പോള്‍ ട്രംപിന്റെ കൈവശമാണ്. സ്ഥാനമേറ്റിട്ടില്ലാത്തതിനാല്‍ @PresElectBiden എന്ന പേരിലുള്ള അക്കൗണ്ട് ആണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജോ ബൈഡന്‍ ഉപയോഗിക്കുന്നത്. സ്ഥാനമേല്‍ക്കുന്ന ജനുവരി 20 മുതല്‍ @POTUS എന്ന ട്വിറ്റര്‍ ഹാന്റില്‍ ജോ ബൈഡന്റെ അക്കൗണ്ടിന് ലഭിക്കും. 

അതുപോലെ, വൈസ് പ്രസിഡന്റിന് @VP എന്ന ട്വിറ്റര്‍ ഹാന്റിലാണ് ലഭിക്കുക. ഇത് ഇപ്പോള്‍ മൈക്ക് പെന്‍സിന്റെ കൈവശമാണ്. അദ്ദേഹം അധികാരമൊഴിയുന്നതോടെ @VP എന്നത് കമല ഹാരിസിന് ലഭിക്കും. 

Content Highlights: Kamala Harris, husband Doug Emhoff,  First second gentleman, Twitter, Donald Trump