റിയപ്പെടുന്ന റഷ്യന്‍ ആയുധനിര്‍മാണ കമ്പനിയായ കലാഷ്‌നികോവിനെതിരെ തോക്കിന്റെ ഡിസൈന്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പരാതി. ഒഷ്യാനിക് എന്ന ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍ ഗെയിമിന്റെ നിര്‍മാതാക്കളായ വാര്‍ഡ് ബിയാണ് കമ്പനിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഗെയിമിന് വേണ്ടി തയ്യാറാക്കിയ ഓഷ്യാനിക് മസ്‌റ്റോഡണ്‍ തോക്കിന്റെ രൂപകല്‍പന അനുവാദമില്ലാതെ കലാഷ്‌നികോവ് പകര്‍ത്തുകയും തോക്ക് നിര്‍മിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 

കലാഷ്‌കിനോവിന്റെ എംപി 155 അള്‍ടിമ എന്ന തോക്കാണ് പരാതിക്കിടയാക്കിയത്. വീഡിയോ ഗെയിമുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് നിര്‍മിച്ച തോക്കാണിതെന്ന് കലാഷ്‌നികോവ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ വാര്‍ഡ് ബിയുടെ പേര് എവിടെയും പരാമര്‍ശിച്ചില്ല. 

കാഴ്ചയില്‍ എംപി 155 തോക്കും വാര്‍ഡ് ബിയുടെ ഓഷ്യാനിക് മസ്‌റ്റോഡണും തമ്മില്‍ കാര്യമായ സാമ്യത തോന്നില്ലെങ്കിലും ഈ രണ്ട് ആയുധങ്ങളും തമ്മില്‍ ചില സവിശേഷ സാമ്യതകളുണ്ടെന്ന് വാര്‍ഡ് ബി പറയുന്നു. 

അതേസമയം ആയുധത്തിന്റെ ഡിസൈനുകള്‍ക്ക് മേല്‍ കമ്പനികള്‍ക്ക് വ്യക്തമായ ഉടമസ്ഥാവകാശം വ്യക്തമാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനികള്‍ തമ്മില്‍ കരാറുണ്ടാക്കാന്‍ സാധിക്കാതിരുന്നത് എന്ന് കലാഷ്‌നികോവ് പറഞ്ഞു. 

കലാഷ്‌നികോവ് തങ്ങളുടെ ഡിസൈന്‍ പകര്‍ത്തുക മാത്രമല്ല അതിന്റെ ഡിസൈന്‍ ലൈസന്‍സ് മറ്റൊരു വീഡിയോ ഗെയിം കമ്പനിയ്ക്ക് നല്‍കുകയും ചെയ്തുവെന്നും വാര്‍ഡ് ബി പറയുന്നു. 

തോക്കിന്റെ ഡിസൈനിന് വേണ്ടി കലാഷ്‌നികോവ് വാര്‍ഡ് ബിയെ സമീപിച്ചിരുന്നു. വീഡിയോ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് മുഴുവന്‍ ക്രെഡിറ്റും നല്‍കി മസ്റ്റോഡണ്‍ ഡിസൈന്‍ യഥാര്‍ത്ഥ തോക്കിന് വേണ്ടി ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് സമ്മതമായിരുന്നു. പൂര്‍ത്തിയാക്കിയ മൂന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റുഡിയോയിലേക്ക് അയക്കുമെന്നും കലാഷ്‌നികോവ് പറഞ്ഞിരുന്നു. എന്നാല്‍ കലാഷ്‌നികോവ് കരാര്‍ കാണിച്ചില്ല, ക്രമേണ അവരുമായുള്ള ആശയവിനിമയം നിലച്ചു. പിന്നീട് പുതിയ  വെപ്പണ്‍ കിറ്റ് കണ്ടപ്പോഴാണ് മസ്‌റ്റോഡണുമായുള്ള സാമ്യതകള്‍ കണ്ടെത്തിയത്. എന്ന് വാര്‍ഡ് ബി സഇഒ മേധാവി മര്‍സെലിനോ സോസേഡ പറഞ്ഞു.

Content Highlights: Kalashnikov Accused of Stealing Shotgun Designs From This Video Game