പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് കെ ഫോണ്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കേബിളുകള്‍ക്കായുള്ള കരാര്‍ നല്‍കിയത് എന്ന് പദ്ധതി നടത്തിപ്പുകാരായ കെഎസ്‌ഐടിഐഎല്‍. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കെഎസ്‌ഐടിഐഎല്‍ എംഡി സന്തോഷ് ബാബു ഐഎഎസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് കേബിളിന്റെ ഒപ്റ്റിക്കല്‍ യൂണിറ്റ് പൂര്‍ണമായും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെന്‍ഡര്‍ വ്യവസ്ഥയുടെ ലംഘനമാണെന്നും കണ്ടെത്തിയത്.
എന്നാല്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് സബ് കമ്പോണന്റുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉത്തരവ് ഉണ്ടെന്നും അദ്ദേഹം പറയുന്നു.
താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ഈ ഇടപാടുകള്‍ നടന്നത്. അതിനാല്‍ വിശദമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. അവയെല്ലാം ഉള്‍പ്പെടുത്തി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: k fone, ksitil md santhosh babu, ag report on k fon network
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..