കുട്ടികള്‍ക്കുള്ള 'പോക്കറ്റ് മണി' ഇനി ഇങ്ങനെ കൊടുക്കാം; പുതിയ ഐഡിയയുമായി ജൂനിയോ സ്റ്റാര്‍ട്ട് അപ്പ്


ഇന്ന് കാലമേറെ മാറി ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യയിലാകമാനം ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ചെറിയ പെട്ടിക്കടകളില്‍ മുതല്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ഡിജിറ്റല്‍ പേമെന്റുകളും കാര്‍ഡ് പേമെന്റുകളുമാണുള്ളത്.

Photo: Junio

ണം എങ്ങനെ ചിലവാക്കണമെന്ന് കുട്ടികള്‍ പഠിക്കേണ്ടത് അനിവാര്യതയാണ്. പണ്ട് കാലത്ത് മാതാപിതാക്കള്‍ സമ്മാനിക്കുന്ന ചെറിയ പോക്കറ്റ് മണികളാണ് പണമിടപാടിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ നമ്മളെയെല്ലാം സഹായിച്ചിട്ടുണ്ടാവുക. സ്‌കൂളിലേക്ക് വേണ്ട പുസ്തകം, പേന, പെന്‍സില്‍ ബസ് യാത്രയ്ക്കുള്ള കാശ്, ഒപ്പം ഇടയ്‌ക്കൊക്കെ അടുത്തുള്ള കടയില്‍ നിന്നും മിഠായികള്‍ വാങ്ങി കഴിക്കാനുള്ള കാശും.

ഇന്ന് കാലമേറെ മാറി ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യയിലാകമാനം ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ചെറിയ പെട്ടിക്കടകളില്‍ മുതല്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ഡിജിറ്റല്‍ പേമെന്റുകളും കാര്‍ഡ് പേമെന്റുകളുമാണുള്ളത്. തീര്‍ച്ചയായും ഇവയുടെ ഉപയോഗവും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത് തന്നെ.

കുട്ടികളെ സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ നിന്ന് അകറ്റി നിര്‍ത്തുക ഇനിയത്ര പ്രായോഗികമായിക്കൊള്ളണമെന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ഉദ്യമത്തിനിറങ്ങിയിരിക്കുകയാണ് മുമ്പ് പേടിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍.

കുട്ടികള്‍ക്ക് വേണ്ടി ഒരു ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജൂനിയോ എന്ന സ്റ്റാര്‍ട്ട് അപ്പ്. പേടിഎമ്മില്‍ ഉദ്യോഗസ്ഥരായിരുന്ന അങ്കിത് ഗെര, ശങ്കര്‍നാഥ് എന്നിവര്‍ ചേര്‍ന്നാണ് 2020 ല്‍ ഡല്‍ഹിയില്‍ ജൂനിയോയ്ക്ക് തുടക്കമിട്ടത്.

ജൂനിയോ എന്ന് തന്നെയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്ന ആപ്പിന് പേര്. സംഗതി ഇങ്ങനെയാണ്. കുട്ടികളുടെ ഫോണിലും രക്ഷിതാക്കളുടെ ഫോണിലും ജൂനിയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു. രക്ഷിതാവിന്റെ നിയന്ത്രണത്തിലായിരിക്കും കുട്ടികളുടെ ജൂനിയോ അക്കൗണ്ട്. ജൂനിയോ ആപ്പ് ആന്‍ഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരു പോലെ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് ഇതില്‍ അക്കൗണ്ടുകള്‍ തുടങ്ങാം.

ലളിതമായ കെവൈസി വെരിഫിക്കേഷനിലൂടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നിര്‍മിച്ചെടുക്കാം. സാമ്പത്തിക ഇടപാടിനുള്ള പിന്തുണ നല്‍കുന്നത് ആര്‍ബിഎല്‍ ബാങ്ക് ആണ്. റുപേയുടെ (Rupay) പിന്തുണയിലാണ് കാര്‍ഡ് ഇടപാടുകള്‍ നടക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വിര്‍ച്വല്‍ കാര്‍ഡ് നിര്‍മിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് ഈ കാര്‍ഡില്‍ പണം ഇട്ടുകൊടുക്കാം. ഈ കാര്‍ഡ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കെല്ലാം ഉപയോഗിക്കാനും സാധിക്കും. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന പോലുള്ള ഫിസിക്കല്‍ കാര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ കയ്യില്‍ കിട്ടുകയും ചെയ്യും. ഈ കാര്‍ഡ് എവിടെയും ഉപയോഗിച്ച് ഇടപാട് നടത്താനാവും.

കൂട്ടികള്‍ എവിടെയെല്ലാം പണം ചിലവഴിക്കുന്നുവെന്ന് മൊബൈല്‍ ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. ഇടപാട് സംബന്ധിച്ച് കുട്ടികള്‍ക്കും രക്ഷിതാവിനും ഒരു പോലെ നോട്ടിഫിക്കേഷന്‍ ലഭിക്കും.

എത്ര ദിവസങ്ങള്‍ക്ക് ശേഷം ഈ രീതിയില്‍ പോക്കറ്റ് മണി നല്‍കണം എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. അതായത് ഒരോ ആഴ്ചയിലും കുട്ടികളുടെ അക്കൗണ്ടില്‍ നിശ്ചിത തുക ക്രെഡിറ്റാവുന്ന രീതിയില്‍ സെറ്റ് ചെയ്യാം. ഇത് ഒരു മാസത്തെ ഇടവേള വരെ ലഭ്യമാണ്.

ജൂനിയോയുടെ വിര്‍ച്വല്‍ കാര്‍ഡും, ഫിസിക്കല്‍ കാര്‍ഡും വെറും പ്രീപെയ്ഡ് കാര്‍ഡ് മാത്രമാണ്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. റീച്ചാര്‍ജ് ചെയ്യുന്ന തുക ഈ കാര്‍ഡ് വഴി ചിലവാക്കാം എന്ന് മാത്രം. 10000 രൂപ വരെ മാത്രമേ ഈ കാര്‍ഡ് വഴി പരമാവധി ചിലവഴിക്കാനാവൂ.

മാസങ്ങള്‍ക്ക് മുമ്പാണ് ജൂനിയോ ആപ്പ് പുറത്തിറക്കിയത്. ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ദിവസവും 10000 ല്‍ ഏറെ ഇടപാടുകള്‍ കാര്‍ഡ് വഴി നടക്കുന്നുണ്ട്. ഇതുവരെ ആറ് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏകദേശം മൂന്ന് ലക്ഷം പേര്‍ കുട്ടികളാണ്.

ഒരു ഫിസിക്കല്‍ ജൂനിയോ കാര്‍ഡിനായി കമ്പനി 99 രൂപ ഈടാക്കും. കാര്‍ഡ് വഴി നടക്കുന്ന ഇടപാടുകള്‍ക്കും നിശ്ചിത തുക കമ്പനിക്ക് ലഭിക്കും. ഈ രീതിയിലാണ് ജൂനിയോ സംരംഭത്തിന്റെ വരുമാനം. 1-1.5 ശതമാനം വരെയാണ് ഇത്. പ്രചാരം വര്‍ധിപ്പിക്കാനുള്ള ഓഫറുകള്‍ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. മുതിര്‍ന്ന കുട്ടികള്‍ക്കായി സേവിങ്‌സ് അക്കൗണ്ട് ഒരുക്കാനും ജൂനിയോയ്ക്ക് പദ്ധതിയുണ്ട്.

Content Highlights: junio a pocket money app, paytm, digital payment, for kids ex-paytm executives

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented