ന്യൂയോര്‍ക്ക്: ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ജൂഡി മാല്‍വെയറുകള്‍. ഗൂഗിള്‍ പ്ലേസ്റ്റേറിലെ 41 ആപ്ലിക്കേഷനുകളില്‍ ജൂഡിയെ കണ്ടത്തി. 85 ലക്ഷം മുതല്‍ നാലു കോടിയോളം ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ജൂഡി മാല്‍വെയര്‍ ബാധിച്ചതായും റിപ്പോര്‍ട്ട്. 

സുരക്ഷാ ഗവേഷണ സ്ഥാപനമായ ചെക്ക്‌പോയിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്. മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങി. 

പ്ലേ സ്റ്റോറില്‍ നിന്ന് മാല്‍വെയറുകള്‍ ബാധിച്ച ആപ്പുകളുടെ നാലര കോടി മുതല്‍ പതിനെട്ടര കോടി വരെ ഡൗണ്‍ലോഡുകളും നടന്നിട്ടുണ്ട്. ചെക്ക് പോയിന്റിന്റെ ഒരു ബ്ലോഗ് പോസ്റ്റാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. യാന്ത്രികമായി ക്ലിക്കാകുന്ന ജൂഡി മാല്‍വെയര്‍ ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് വികസിപ്പിച്ചിട്ടുള്ളത്.

കിനിവിനി എന്ന പേരിലുള്ള ഈ കമ്പനിയെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എനിസ്റ്റുഡിയോ കോര്‍പ്പറേഷന്‍ എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡിലും ഐഒസിലും ആപ്പുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണിത്. 

2016 ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്പുകളില്‍ ഇത് ഇടംപിടിച്ചിട്ടും ഗൂഗിളിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്‌