Photo: Twitter
ട്വിറ്റര്‍ പഴയ ട്വിറ്റര്‍ അല്ല. ഇലോണ്‍ മസ്‌ക് എന്ന ശതകോടീശ്വര വ്യവസായി മേധാവിയായിരുന്നിട്ടും ചോദിക്കാനും പറയാനും ഉത്തരവാദിത്വമുള്ള ആരുമില്ലാത്ത നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു ഇപ്പോള്‍ ട്വിറ്റര്‍. ഇലോണ്‍ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങള്‍ ട്വിറ്ററിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഇപ്പോഴിതാ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന് ട്വിറ്ററിന് തന്നെ വിനയായി മാറുന്ന സ്ഥിതി വന്നിരിക്കുകയാണ്.
ഈ വര്‍ഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജോണ്‍ വിക്ക് 4 ന്റെ വ്യാജ പതിപ്പ് ട്വിറ്ററില്‍ പ്രചരിക്കുകയാണിപ്പോള്‍. എച്ച്ഡി ഗുണമേന്മയിലുള്ള ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനും ഓണ്‍ലൈനായി കാണാനും സാധിക്കും. ട്വിറ്ററില്‍ 2 മണിക്കൂറോളം നേരം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ലഭ്യമാക്കിയതാണ് ഇതിന് വഴിയൊരുക്കിയത്. ആളുകള്‍ ഒരു സിനിമ മുഴുവന്‍ ട്വിറ്ററില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങി. ഷ്രെക്ക്, ഈവിള്‍ ഡെഡ് പോലുള്ള നിരവധി ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ അപ് ലോഡ് ചെയ്യപ്പെട്ട ചിത്രമാണ് കീനു റീവ്‌സിന്റെ ജോണ്‍ വിക്ക് ചാപ്റ്റര്‍ 4.

ജൂണ്‍ 23 നാണ് ജോണ്‍ വിക്ക് ചാപ്റ്റര്‍ 4 ന്റെ ഓടിടി റിലീസ്. ലയണ്‍ഗേറ്റ് പ്ലേയിലാണ് പുറത്തിറങ്ങുക. 2014 ലാണ് ജോണ്‍ വിക്ക് ഫ്രാഞ്ചൈസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആഗോള തലത്തില്‍ ആരാധകരെ നേടിയെടുക്കാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. ചാഡ് സ്റ്റഹേല്‍സ്‌കിയാണ് ചിത്രത്തിന്റെ സംവിധാനം.
കണ്ടന്റ് മോഡറേഷന്‍ ടീമിനെ ഉള്‍പ്പടെ സുപ്രധാന വിഭാഗങ്ങളില്‍ ഉള്‍പ്പടുന്ന നിരവധി ജീവനക്കാരെയാണ് മസ്‌ക് ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടത്. 24 മണിക്കൂര്‍ നേരമായിട്ടും നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാന്‍ ട്വിറ്ററിന് സാധിച്ചിട്ടില്ല എന്നത് മസ്‌കിന്റെ ട്വിറ്ററിന്റെ അവസ്ഥ വെളിവാക്കുന്നു.
Content Highlights: John Wick 4 full movie leaked on Twitter in high resolution available to download
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..