കാര്‍ഷിക രംഗത്തും സാങ്കേതിക വിപ്ലവം; സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിത ട്രാക്ടറുമായി ജോണ്‍ ഡീർ


ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് 8ആര്‍ ട്രാക്ടര്‍ കമ്പനി അവതരിപ്പിച്ചത്.

8R Tractor | Photo: John Deere

കാര്‍ഷിക ഉപകരണ നിര്‍മാതാക്കളായ ജോണ്‍ ഡീര്‍ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് ഒരു സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ഈ ട്രാക്ടര്‍ നിയന്ത്രിക്കാന്‍ സാധിക്കും.

ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് 8ആര്‍ ട്രാക്ടര്‍ കമ്പനി അവതരിപ്പിച്ചത്. 2019 മുതല്‍ ചില കര്‍ഷകര്‍ ഈ ട്രാക്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.John Deere
Photo: John Deere

നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആറ് ക്യാമറകളുമാണ് ഇതിനുള്ളത്. വാഹനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്നതിനും വാഹനത്തിന് മുമ്പില്‍ ജീവികള്‍ എന്തെങ്കിലും വന്ന് നിന്നാല്‍ വാഹനം നിര്‍ത്തുന്നതിന് വേണ്ടി ഇത് സഹായിക്കും.

നിലവിലുള്ള ട്രാക്ടറുകളിലും ക്യാമറയും കംപ്യൂട്ടറുകളും സ്ഥാപിക്കാനാകുമെന്ന് ജോണ്‍ ഡീര്‍ പറയുന്നു. ഈ വര്‍ഷം 20 ട്രാക്ടറുകളാണ് കമ്പനി പുറത്തിറക്കുക. വരും വര്‍ഷങ്ങളില്‍ എണ്ണം വര്‍ധിപ്പിക്കും.

ഇതിന്റെ വില എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം യന്ത്രം നേരിട്ട് വില്ക്കുകയാണോ അതോ വാടകയ്‌ക്കോ, സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലോ ആണോ നല്‍കുകയെന്നും വ്യക്തമല്ല.

8R Tractor John Deere
ട്രാക്ടറിലെ ഗതിനിർണയത്തിനായുള്ള കാമറകൾ | Photo: John Deere

കാര്‍ഷിക രംഗത്ത് മതിയായ ജോലിക്കാരെ കിട്ടാത്ത പ്രശ്‌നം ഇതുവഴി പരിഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദൂരെയുള്ള ഒരു ഓഫീസിലിരുന്ന് മൊബൈല്‍ ഫോണ്‍ വഴി ട്രാക്ടര്‍നിയന്ത്രിക്കാനാവും. ഉപയോഗത്തിന് മുമ്പ് വയലില്‍ ഇതിന്റെ പാത മുന്‍കൂട്ടി നിര്‍ദേശിച്ചിരിക്കണം.

നിലം ഉഴുന്നതിനുള്ള ട്രാക്ടര്‍ ഈ വര്‍ഷം വിപണിയിലിറക്കും. മറ്റ് കാര്‍ഷിക ജോലികള്‍ ചെയ്യുന്ന വാഹനങ്ങള്‍ പിന്നീട് അവതരിപ്പിക്കും.

എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യ കാര്‍ഷിക രംഗത്ത് ആദ്യമല്ല. നേരത്തെ ജിപിഎസ് സഹായത്തില്‍ നിയന്ത്രിക്കുന്ന യന്ത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ജോണ്‍ ഡീര്‍നെ കൂടാതെ കാറ്റര്‍പില്ലര്‍ എന്ന കമ്പനിയും ട്രാക്ടര്‍ പോലുള്ള ഓഫ് റോഡ് വാഹനങ്ങളുടെ ഓട്ടോണമസ് പതിപ്പ് നിര്‍മിക്കുന്നതിനായി വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented