ജിയോഫോണ്‍ നെക്‌സ്റ്റ് ദീപാവലിയ്ക്ക് പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. നവംബര്‍ നാലിനാണ് ഫോണ്‍ അവതരിപ്പിക്കുക. ജിയോയും, ഗൂഗിളും ചേര്‍ന്നാണ് ഈ സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നത്. വളരെ വിലക്കുറവിലുള്ള ഫോണ്‍ ആയിരിക്കുമിത്. ഈ വർഷത്തെ മൂന്നാം പാദത്തിലെ വരുമാന കണക്കുകൾ വിശദീകരിക്കവെയാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. 

ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുള്ള ആവശ്യം ഞങ്ങള്‍ മനസിലാക്കുന്നു. പ്രാദേശിക ഭാഷകളും ജനങ്ങളുടെ ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള നിക്ഷേപമാണിത്. ഇതുവഴി കൂടുതല്‍ ആളുകള്‍ക്ക് സ്മാര്‍ട്‌ഫോണുകളുടെ നേട്ടം പ്രയോജനപ്പെടുത്താനാവും. സുന്ദര്‍ പിച്ചൈ പറഞ്ഞു. 

മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ തന്നെ ഇതിന് വലിയൊരു സ്വാധീനമുണ്ടാക്കാനാവും. ഇന്ത്യ ഇപ്പോഴും ആവേശകരമായൊരു വിപണിയാണ് തങ്ങള്‍ക്കെന്നും പിച്ചൈ പറഞ്ഞു. 

ഒരു ക്വാല്‍കോം ചിപ്പ് സെറ്റിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം എ്‌നാണ് റിപ്പോര്‍ട്ടുകള്‍. 13എംപി ക്യാമറയും ഇതിലുണ്ടാവും. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഓഎസ് ആയിരിക്കും ഇതില്‍. 

Content Highlights: jiophone launch on diwali confirms sunder pichai