Photo: Jio.com
ഈ വര്‍ഷത്തെ ഐപിഎല്‍ കഴിയുന്നതോടെ ജിയോ സിനിമയില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി കമ്പനി. കൃത്യമായ നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റിലയന്‍സ് ജിയോയുടെ കീഴിലുള്ള വീഡിയോ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോസിനിമയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.
ഇതിന്റെ ഭാഗമായി നൂറിലധികം സിനിമകളും ടിവി സീരീസുകളും ഉള്‍പ്പെടുത്തുമെന്ന് ജിയോ സിനിമ മീഡിയ ആന്റ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ് പാണ്ഡേ പറഞ്ഞു.
ഐപിഎല്‍ സംപ്രേഷണാവകാശം നേടിയതോടെ വലിയ ജനപ്രീതിയാണ് ജിയോ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഐപിഎല്‍ തുടങ്ങിയ ആദ്യ ആഴ്ചയില്‍ 147 കോടി വീഡിയോ വ്യൂസ് ആണ് ജിയോ സിനിമയ്ക്ക് ലഭിച്ചത്.
നെറ്റ്ഫ്‌ളിക്‌സ്, പ്രൈം, ഡിസ്‌നി പ്ലസ് പോലുള്ള പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാനാണ് ജിയോ സിനിമ ലക്ഷ്യമിടുന്നത്. ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി വലിയ പ്രതിമാസ നിരക്ക് നല്‍കാന്‍ വിമുഖത കാണിക്കുന്ന ഉപഭോക്താക്കള്‍ ആണ് ഇന്ത്യയിലുള്ളത് . ഇത് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരക്ക് കുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സബ്‌സ്‌കിപ്ഷന്‍ നിരക്കുകളും മെച്ചപ്പെട്ട ഉള്ളടക്കത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാവും ജിയോ സിനിമയുടെ വികസന പരിപാടികള്‍ എന്ന് ജ്യോതി ദേശ് പാണ്ഡേ പറഞ്ഞു.
Content Highlights: JioCinema to Charge Subscription Fee After IPL
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..