Photo: Jio Cinema, Warner Bros
എച്ച്ബിഒ, വാര്‍ണര്‍ ബ്രദേഴ്സ് സിനിമകള്‍ ഇനി ജിയോ സിനിമയില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സിന്റെ വിയാകോമും വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയും തമ്മില്‍ പുതിയ കരാറായി. അടുത്തമാസം മുതല്‍ ജിയോ സിനിമയില്‍ വാര്‍ണര്‍ ബ്രദേഴ്സ് സിന്റെ സിനിമകളും സീരീസുകളും ലഭ്യമാവും.
മുമ്പ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഉണ്ടായിരുന്നത് പോലെ എച്ച്ബിഒ ഒറിജിനല്‍സ് മാത്രമല്ല ജിയോ സിനിമയിലുണ്ടാവുക. എച്ച്ബിഒ ഒറിജനല്‍സിനൊപ്പം, മാക്‌സ് ഒറിജിനല്‍ ഉള്ളടക്കങ്ങളും വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച മറ്റ് ഉള്ളടക്കങ്ങളും ജിയോ സിനിമയില്‍ ലഭിക്കും.
എച്ച്ബിഒ സീരീസുകളായ ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ ആയ ഹൗസ് ഓഫ് ഡ്രാഗണ്‍, ദി ലാസ്റ്റ് ഓഫ് അസ്, യുഫോറിയ, ദി വൈറ്റ് ലോട്ടസ്, സക്‌സഷന്‍സിന്റെ നാലാമത്തേയും അവസാനത്തേയും സീസണ്‍ തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.
നേരത്തെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു എച്ച്ബിഒ ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നത്. യുഎസില്‍ സംപ്രേഷണം ചെയ്തുകഴിഞ്ഞതിന് ശേഷമാണ് ഇവ ഇന്ത്യയില്‍ എത്താറുള്ളത്. എന്നാല്‍ ഡിസ്‌നി പ്ലസുമായുള്ള കരാര്‍ മാര്‍ച്ച് 31 ന് അവസാനിച്ചതോടെ എച്ച്ബിഒ ഉള്ളടക്കങ്ങള്‍ ഹോട്ട്‌സ്റ്റാറില്‍ നിന്ന് ഒഴിവാക്കി. എച്ച്ബിഒ ഉള്ളടക്കങ്ങള്‍ക്ക് വേണ്ടി ആമസോണ്‍ പ്രൈമും ശ്രമിച്ചിരുന്നുവെന്നാണ് വിവരം.
ജിയോ സിനിമ പ്ലാറ്റ്‌ഫോമില്‍ തന്നെ എച്ച്ബിഒ ഉള്ളടക്കങ്ങള്‍ക്കായി പുതിയ കാറ്റലോഗ് ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള മറ്റൊരു ചാനല്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
അതേസമയം മാക്‌സ് ഒറിജിനല്‍, വാര്‍ണര്‍ ബ്രോസ് ഉള്ളടക്കങ്ങള്‍ കാര്യമായി എത്തിയിരുന്നില്ല. ഹോട്ട്‌സ്റ്റാറുമായുള്ള കരാറില്‍ അതുണ്ടായിരുന്നില്ല. എന്നാല്‍, പീസ്‌മേക്കര്‍, ദി ഫ്‌ളൈറ്റ് അറ്റന്റന്‍ഡ്, ആന്റ് ജസ്റ്റ് ലൈക്ക് ദാറ്റ് പോലുള്ള ചില സീരീസുകള്‍ ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് ഇന്ത്യയിലെത്തിച്ചിരുന്നു. ജിയോ സിനിമയുമായി കരാറായതോടെ ആമസോണ്‍ പ്രൈമില്‍ നിന്ന് ഇവ നീക്കം ചെയ്യപ്പെടുമോ എന്ന് വ്യക്തമല്ല.
ദി പെന്‍ഗ്വിന്‍, ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ്, ഹാരിപോട്ടര്‍ ടിവി സീരീസ്, ലോര്‍ഡ് ഓഫ് റിങ്‌സ് പോലുള്ളവയും ജിയോ സിനിമയിലെത്തും.
ഐപിഎല്‍ കഴിയുന്നതോടെ ജിയോ സിനിമയില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആരംഭിക്കുമെന്നും കൂടുതല്‍ സിനിമകളും മറ്റ് ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്തുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: JioCinema as Warner Bros New Deal HBO original MAX content
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..