ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ കുറഞ്ഞ ചിലവില്‍ ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്‌ടോപ്പില്‍ വിന്‍ഡോസ് 10 ഓഎസ് ആയിരിക്കുമെന്നാണ് വിവരം.
അടുത്തിടെ ഒരു ഹാര്‍ഡ് വെയര്‍ സര്‍ട്ടിഫിക്കേഷന്‍ രേഖയില്‍ ജിയോയുടെ ലാപ്‌ടോപ്പിനെ കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നതായി ജിഎസ്എം അരെന റിപ്പോര്‍ട്ട് ചെയ്യുന്നു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഒന്നും തന്നെ രേഖയിലില്ല. എആര്‍എം അധിഷ്ടിത വിന്‍ഡോസ് 10 ആയിരിക്കും ഇതെന്ന് മാത്രമാണ് രേഖ വ്യക്തമാക്കുന്നത്.
എംഡോര്‍ ഡിജിറ്റല്‍ ടെക്‌നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരും രേഖയിലുണ്ട്. ഷെന്‍സെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ലാപ്‌ടോപ്പ് ഹാര്‍ഡ് വെയര്‍ നിര്‍മിക്കുന്നവരാണ്.
നേരത്തെ ബിഐഎസ് അംഗീകാരത്തിനായുള്ള വെബ്‌സസൈറ്റില്‍ ജിയോ ലാപ്‌ടോപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഗീക്ക്‌ബെഞ്ച് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ലാപ്‌ടോപ്പിന് രണ്ട് ജിബി റാമും മീഡിയാ ടെക്ക് എംടി8488 പ്രൊസസര്‍ ചിപ്പുമായിരിക്കും. ലാപ്ടോപ്പിന്റെ സൂചന നല്‍കുന്ന ഒരു പ്രോടോ ടൈപ്പ് ഇമേജും അന്ന് ഗീക്ക് ബെഞ്ച് പുറത്തുവിട്ടിരുന്നു.
Content Highlights: JioBook laptop featuring Windows 10 may launch soon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..