സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറും 2ജിബി റാമും; ജിയോബുക്ക് ബഡ്ജറ്റ് ലാപ്‌ടോപ്പ് തയ്യാര്‍


Photo: Government e Marketplace

റിലയന്‍സ് ജിയോയുടെ ബജറ്റ് ലാപ്‌ടോപ്പായ ജിയോബുക്ക് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍ പ്രദര്‍ശിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍, 11.6-ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജിബി റാം എന്നിവയുള്ള ലാപ്‌ടോപ്പ് ആണിത്. ക്വാല്‍കോം, മൈക്രോസോഫ്റ്റ് എന്നിവരുമായി സഹകരിച്ചാണ് ഈ ലാപ്‌ടോപ്പ് തയ്യാറാക്കിയതെന്നും ഇതില്‍ 4ജി സിംകാര്‍ഡ് സൗകര്യം ഉണ്ടാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 4ജി സൗകര്യം തന്നെയാണ് ഇതിന്റെ മുഖ്യ സവിശേഷതയും.

ജിയോബുക്ക് വിലയും, ലഭ്യതയും



സര്‍ക്കാരിന്റെ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍ (GeM) 19,500 രൂപയ്ക്കാണ് ജിയോ ബുക്ക് പ്രദർശിപ്പിച്ചിരിക്കുന്നത്. റീസെല്ലര്‍മാരെ ലക്ഷ്യമിട്ടാണിത്. പരിമിതമായ എണ്ണം മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജിയോബുക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം കമ്പനി നടത്തിയിട്ടില്ല. നിലവില്‍ ജിയോബുക്കിന് നീല നിറം മാത്രമാണുള്ളത്.

സവിശേഷതകള്‍

ജിയോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പ് ആണിത്. മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ അധിഷ്ടിതമായ പതിപ്പായിരിക്കും ഇത്. 8 കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ ചിപ്പില്‍ 2 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. കണക്റ്റിവിറ്റിക്കായി 4ജി മൈക്രോ സിംകാര്‍ഡ് സ്ലോട്ട് ലഭ്യമാണ്.

1366 x 768 പിക്‌സല്‍ റസലൂഷനുള്ള 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിനുള്ളത്. 60 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. വൈഫൈ 802.11 എസി കണക്റ്റിവ്റ്റിയുണ്ട്. എബിഎസ് പ്ലാസ്റ്റിക്ക് ബോഡിയും മെറ്റാലിക്ക് ഹിഞ്ചുമാണ് ഇതിനുള്ളത്. കുറഞ്ഞ വിലയ്ക്കുള്ള ഈ ലാപ്‌ടോപ്പ് വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന വിവര ശേഖരണത്തിനും അവ കൈകാര്യം ചെയ്യുന്നതിനുമെല്ലാം ഉപയോഗിക്കാവുന്നതാണ്.

Content Highlights: JioBook Budget Laptop Listed Government e marketplace

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented