Mobile tower | Mathrubhumi Archives
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ( എം.എന്‍.പി.) സംവിധാനം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളിലേക്ക് പോകാന്‍ ശ്രമിക്കുന്നവരെ പിടിച്ച് നിര്‍ത്താന്‍ അവര്‍ക്കായി ടെലികോം കമ്പനികള്‍ പ്രത്യേകം ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). എം.എന്‍.പി റിക്വസ്റ്റ് നല്‍കുന്ന ഉപഭോക്താക്കള്‍ക്കാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പ്രത്യേക ഓഫറുകള്‍ അധികമായി നല്‍കി പിടിച്ചു നിര്‍ത്താന്‍ കമ്പനികള്‍ ശ്രമിക്കുന്നത്.
ഈ സമ്പ്രദായം തടയാനുള്ള ശ്രമത്തിലാണ് ട്രായ്. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പടെയുള്ള ടെലികോം സേവന ദാതാക്കള്‍ എംഎന്‍പി ഉപഭോക്താക്കള്‍ക്കായി പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള ശ്രമത്തിലാണ് ട്രായ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിയമപരമായി ഉപഭോക്താക്കള്‍ക്ക് വെവ്വേറെ ഓഫറുകള്‍ നല്‍കുന്നതിന് ടെലികോം സേവനദാതാക്കള്‍ക്ക് സാധിക്കില്ല.
ട്രായിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള ഓഫറുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളൂ എന്ന് ട്രായ് പറയുന്നു. എല്ലാ പ്ലാനുകളും ട്രായുടെ മാനദണ്ഡങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്. എന്നാല്‍ ഇത് മറികടന്ന് ഉപഭോക്താക്കള്‍ മറ്റ് സേവനങ്ങളിലേക്ക് പോകുന്നത് തടയുന്നതിനായി വലിയ ലാഭകരമായ പ്ലാനുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി.
ഇപ്പോഴത്തെ സ്ഥിതിയില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ നമ്പര്‍ മാറ്റാതെ തന്നെ സേവനദാതാക്കളെ മാറ്റാന്‍ സാധിക്കും. ഇതിനായി PORT ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടതിന് ശേഷം മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. തുടര്‍ന്ന് ലഭിക്കുന്ന എംഎന്‍പി നമ്പര്‍ ഉപയോഗിച്ച് മറ്റ് ടെലികോം സേവനദാതാക്കളെ സമീപിച്ച് അതേ നമ്പറില്‍ കണക്ഷന്‍ എടുക്കാവുന്നതാണ്.
Content Highlights: Jio Vi airtel bsnl Will be Audited for offering lucrative plans to MNP Users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..