ജിയോ 5ജി കൂടുതല്‍ നഗരങ്ങളിലേക്ക്, എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?


ജിയോ

റിലയന്‍സ് ജിയോ 5ജി സേവനം ഇപ്പോള്‍ എട്ട് നഗരങ്ങളില്‍. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, വാരാണസി, നാഥദ്വാര, ബംഗളുരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ലഭിക്കും. മൈജിയോ ആപ്പ് വഴി ക്ഷണം ലഭിച്ച ഉപഭോക്താക്കള്‍ക്കെല്ലാം 5ജി നെറ്റ് വര്‍ക്കിലേക്ക് മാറാനാവും. 2023 ഡിസംബറോടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കുമെന്നും ജിയോ പറഞ്ഞു.

5ജി ഫോണുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 5ജി ആസ്വദിക്കാം. ലോഞ്ച് ഓഫറായി അഞ്ച് ജിബി ഡാറ്റ 500 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗത്തില്‍ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.



ജിയോ 5ജി ലഭിക്കുന്ന നഗരങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മൈ ജിയോ ആപ്പ് വഴി എസ്എംഎസ് നോട്ടിഫിക്കേഷന്‍ ലഭിക്കും. അതില്‍ 5ജി വെല്‍ക്കം ഓഫറും അത് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളും ഉണ്ടാവും.

ഫോണില്‍ എങ്ങനെ 5ജി ആക്റ്റിവേറ്റ് ചെയ്യാം

  • സെറ്റിങ്‌സ് തുറന്ന് മൊബൈല്‍ നെറ്റ് വര്‍ക്ക്‌സ് തുറക്കുക
  • ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേര്‍ഡ് നെറ്റ് വര്‍ക്ക് ടൈപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • അഥില്‍ 3ജി, 4ജി, 5ജി ഓപ്ഷനുകള്‍ കാണാം. അതില്‍ 5ജി തിരഞ്ഞെടുക്കുക.
ഇതോടുകൂടി നെറ്റ് വര്‍ക്ക് സ്റ്റാറ്റസ് ബാറില്‍ 4ജി എല്‍ടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം കാണാന്‍ സാധിക്കും. 5ജി ഉപയോഗിക്കാന്‍ പ്രത്യേകം 5ജി സിംകാര്‍ഡ് വാങ്ങേണ്ടതില്ല. നിലവില്‍ ഫോണുകളിലുള്ള 4ജി സിം കാര്‍ഡ് തന്നെ മതി. അതേസമയം ചില ബ്രാന്‍ഡുകളുടെ ഫോണുകളില്‍ ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‌തെങ്കില്‍ മാത്രമേ 5ജി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.


Content Highlights: Jio true 5G now in more Indian cities

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented