5ജി വിന്യാസത്തില്‍ മുന്നേറി ജിയോ; പുതിയ 50 നഗരങ്ങളില്‍ 5ജി സേവനം പ്രഖ്യാപിച്ചു


ജിയോ

കൊച്ചി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോ ട്രൂ 5ജി സേവനം ആസ്വദിക്കാം. ഇതില്‍ മിക്ക നഗരങ്ങളിലും ആദ്യമായി 5ജി എത്തിച്ചതും ജിയോയാണ്.

കേരളത്തില്‍ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങള്‍ കേരളത്തില്‍ 12 പ്രധാന നഗരങ്ങളില്‍ എത്തിക്കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍, കണ്ണൂര്‍, കൊല്ലം, കോട്ടയം,മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് 5ജി എത്തിയത്.

ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ ഇന്ന് മുതല്‍ അധിക ചെലവുകളില്ലാതെ 1 ജിബിപിഎസില്‍ അധികം വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും.


Content Highlights: jio true 5g launched in 50 cities

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented