Photo: Jio Saavn
കൊച്ചി : ജിയോ വരിക്കാര്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 269 രൂപ മുതല്‍ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകള്‍ ലഭ്യമാണ്. ഈ പ്ലാനില്‍ ദിവസവും 1.5 ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കും. കൂടാതെ 99 രൂപയുടെ ജിയോ സാവന്‍ പ്രോ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ സൗജന്യമായി ലഭ്യമാകും.
ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷനില്‍ പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കാം, അണ്‍ ലിമിറ്റഡ് ജിയോ ട്യൂണ്‍സ്, അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡ്, ഉയര്‍ന്ന ക്വാളിറ്റി ഓഡിയോ എന്നിവയും ആസ്വദിക്കാം. ഈ പുതിയ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്കും ഇതിനകം ജിയോയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും
ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ 28, 56 അല്ലെങ്കില്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ യഥാക്രമം 269 , 529 , 739 രൂപകളില്‍ ലഭ്യമാണ്. പുതിയ പ്ലാന്‍ എടുക്കുന്നവര്‍ക്ക് പാട്ട് കേള്‍ക്കാന്‍ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്സ്‌ക്രിപ്ഷനുകളും ഈ പ്ലാനുകളില്‍ ഒരുമിച്ച് ലഭ്യമാകും.
Content Highlights: jio saavn pro subscription bundled plans
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..