gettyimages
രാജ്യത്ത് പ്രമുഖ ബ്രാന്റുകളെല്ലാം 5ജി മൊബൈലുകള്‍ എത്തിച്ചുകഴിഞ്ഞു. ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോംസേവനദാതാക്കള് 5ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. പ്രമുഖ ബ്രാന്റുകളോട് മത്സരിക്കാന്‍ ഒടുവില്‍ ജിയോ ഫോണ്‍ 5 ജിയും ഇപ്പോള്‍ എത്തുകയാണ്.
ഫോണിന്റെ റിലീസിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ഇതിന്റെ സവിശേഷതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയുമൊക്കെ ബെഞ്ച് മാര്‍ക്കിങ് പ്ലാറ്റ്ഫോമായ ഗീക്ക്ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ടതോടെ ജിയോ ഫോണ്‍ 5ജിക്കായുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിട്ടുണ്ട്.
വിലക്കുറവ് തന്നെയാണ് ജിയോയില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 480+ പ്രോസറായിരിക്കും ജിയോ ഫോണ്‍ 5ജിയിലെന്നാണ് വിവരങ്ങള്‍. ആന്‍ഡ്രോയിഡ് 12 ഓഎസിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 4ജിബി റാം ആകും ഉണ്ടാവുക. 90 ഹെട്സ് റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ചിന്റെ എല്‍.സി.ഡി ഡിസ്പ്ലെയുമായാകും ഫോണ്‍ എത്തുകയെന്നാണ് സൂചനകള്‍.
13 മെഗാ പിക്സലിന്റെ പ്രൈമറി സെന്‍സറും രണ്ട് മെഗാ പിക്സലിന്റെ മാക്രോ സെന്‍സറുമുള്ള ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആയിരിക്കും ഫോണിലുണ്ടാവുക. എട്ട് മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കാം.
Content Highlights: jio phone 5g coming soon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..