Pic: JIO
ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്ന് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ റീചാര്‍ജ് പ്ലാനുമായി ജിയോ. റീചാര്‍ജിനൊപ്പം ഒരു വര്‍ഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി അംഗത്വം ഉപയോക്താക്കള്‍ക്ക് ലഭിക്കും. 399 രൂപ വില വരുന്നതാണ് വിഐപി അംഗത്വം.
401 രൂപയുടെ റീചാര്‍ജ് പ്ലാനിലാണ് ആനുകൂല്യം ലഭ്യമാവുക. ബോളിവുഡ് സിനിമകളും ഹോളിവുഡ് സിനിമകളും ഹോട്ട്സ്റ്റാര്‍ സ്പെഷലുകളും സ്പോര്‍ട്സ് ലൈവ് സ്ട്രീമിങും വിഐപി പ്ലാനില്‍ ആസ്വദിക്കാം. 401 രൂപയുടെ ഡാറ്റ, വോയ്‌സ് വാലിഡിറ്റി 28 ദിവസം മാത്രമാണ് ,2599 രൂപയുടെ റീചാര്‍ജില്‍ ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ലഭിക്കും. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും സേവനം ലഭ്യമാണ്.
Content Highlights: Jio offers 1-year free Disney+ Hotstar VIP subscription
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..