ഇനി കേരളവും 5ജി: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ 5ജി സേവനം ആരംഭിച്ച് ജിയോ


Photo: MBI

കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ആരംഭിച്ചു. ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സെക്കന്‍ഡില്‍ ഒരു ജി.ബി.വരെ വേഗംനല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനംചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ കേരളം മുഴുവന്‍ 5ജി

കേരളത്തില്‍ 5ജി ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ മുതല്‍മുടക്കിയിരിക്കുന്നത് 6,000 കോടി രൂപ. കൊച്ചിയില്‍ 'ജിയോ ട്രൂ 5ജി' സേവനം അവതരിപ്പിച്ച ചടങ്ങില്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാന്‍ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.

2023 ജനുവരിയില്‍ കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ കൊച്ചി നഗരപരിധിയില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

100 മടങ്ങ് വേഗം

സെക്കന്‍ഡില്‍ ഒരു ജി.ബി. വരെ ഡേറ്റ വേഗമാണ് ജിയോ അവകാശപ്പെടുന്നത്. 4ജി ശൃംഖലയെ ആശ്രയിക്കാതെ പൂര്‍ണമായും സ്വതന്ത്രമായ സേവനമാണ് 'ട്രൂ 5ജി'യിലൂടെ ജിയോ ഒരുക്കുന്നത്. അതിനാലാണ് ഈ വേഗം ഉറപ്പാക്കാനാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രയോജനം ഏതൊക്കെ മേഖലകള്‍ക്ക്?

5ജി സേവനങ്ങള്‍ എത്തിയതോടെ സര്‍ക്കാര്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഐ.ടി., വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനം കൊണ്ടുവരാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നിവയ്ക്കും ഇത് പ്രയോജനം ചെയ്യും.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.), ബ്ലോക് ചെയിന്‍, നിര്‍മിത ബുദ്ധി (എ.ഐ.), ഡേറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും 5ജി മുതല്‍ക്കൂട്ടാകും.

5ജി സേവനം ലഭിക്കാന്‍

പ്രാരംഭഘട്ടത്തില്‍ 5ജി സേവനങ്ങള്‍ക്കായി ജിയോ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 5ജി പിന്തുണയ്ക്കുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്കു മാത്രമേ സേവനം ഉപയോഗിക്കാനാകൂ. ജിയോ സിം മാറേണ്ടതില്ല. പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാനോ ഉപയോഗിക്കുന്നവര്‍ക്കാണ് സേവനം ലഭിക്കുക.

തുടക്കത്തില്‍ 'വെല്‍ക്കം ഓഫര്‍' ലഭിക്കുന്നവര്‍ക്ക് മാത്രമേ 5ജി സേവനം ഉപയോഗിക്കാനാകൂ. ഇത് അറിയാന്‍ മൊബൈലിലെ 'മൈ ജിയോ' ആപ്പ് തുറക്കുമ്പോള്‍ 'വെല്‍ക്കം ഓഫര്‍' എന്ന് തെളിയുന്നുണ്ടോ എന്നു പരിശോധിക്കുക. അത് ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അത് തിരഞ്ഞെടുക്കുക.

ഫോണ്‍ സെറ്റിങ്സില്‍ മൊബൈല്‍ നെറ്റ്്വര്‍ക്കില്‍ ജിയോ തിരഞ്ഞെടുക്കണം. തുടര്‍ന്ന് പ്രിഫേര്‍ഡ് നെറ്റ്്വര്‍ക്ക് ടൈപ്പ് എന്ന ഓപ്ഷനില്‍ 5ജി തിരഞ്ഞെടുക്കുക. ഇതോടെ, ഫോണിന്റെ മുകളില്‍ 5ജി അടയാളം തെളിയും. അതോടെ, 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.

Content Highlights: jio lanched 5g services in kerala

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented