Photo: Jio
ജിയോ ഫൈബര്‍ കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്. സംസ്ഥാനത്ത് 33 പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം വ്യാപിപ്പിച്ചു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ ജിയോ ഫൈബര്‍ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കായംകുളം, കൊടുങ്ങലൂര്‍, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹി, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പാലക്കാട്, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, കൊയിലാണ്ടി, തലശ്ശേരി, തീരുര്‍, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്.
2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ വ്യാപിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ കേരളത്തില്‍ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നത്.
ജിയോ ഫൈബര്‍ പുതിയ പോസ്റ്റ്-പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോള്‍ ജിയോ സൗജന്യമായി സെറ്റ്-ടോപ്പ് ബോക്സ്, റൗട്ടര്‍, ഇന്സ്റ്റാളേഷന് എന്നിവ നല്കുന്നു.
399 മുതല്‍ തുടങ്ങുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് മാത്രമാണുള്ളത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതല്‍ 200 രൂപ കൂടുതല്‍ കൊടുത്താല്‍, ഉപയോക്താക്കള്‍ക്ക് വലിയ സ്ക്രീനിലും ചെറിയ സ്ക്രീനിലും മുന്‍നിരയിലുള്ള 14 ഓടിടി ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും.
അതുവഴി ഉപയോക്താക്കള്‍ക്ക് ഇഷ്ടപെട്ട സിനിമകള്‍, ടിവി ചാനലുകള്‍, വീഡിയോ -ഓണ്‍-ഡിമാന്‍ഡ്, വാര്‍ത്തകള്‍, സ്പോര്‍ട്സ് എന്നീ ചാനലുകളിലൂടെ കൂടുതല്‍ പരിപാടികള്‍ ആസ്വദിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..