രാജ്യത്തുടനീളം ഇലക്ട്രിക് വാഹന ചാര്‍ജിങ് ; ജിയോ-ബിപിയും ടിവിഎസും കൈകോര്‍ക്കുന്നു


ജിയോ-ബിപി പള്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ജിയോ-ബിപി അതിന്റെ ഇവി ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

EV Charging | Photo: Gettyimages

രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും വേണ്ടിയുള്ള ഇവി ചാര്‍ജിങ് സൗകര്യം ഒരുക്കുന്നതിനായി ജിയോ-ബിപിയും ടിവിഎസ് മോട്ടോര്‍ കമ്പനിയും കൈകോര്‍ക്കുന്നു. ഇരു കമ്പനികളും ചേര്‍ന്ന് രാജ്യത്തുടനീളം എസി ചാര്‍ജിങ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാര്‍ജിങ് ശൃംഖലയും സ്ഥാപിക്കും.

രാജ്യത്ത് ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. ഈ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വ്യാപനം വിപണിയില്‍ രണ്ട് കമ്പനികളുടെയും സ്വാധീനം വര്‍ധിപ്പിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും.

ജിയോ-ബിപി പള്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ജിയോ-ബിപി അതിന്റെ ഇവി ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജിയോ-ബിപി പള്‍സ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉത്പ്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ ഇതിനകം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐ ക്യൂബ് വിറ്റഴിച്ചിട്ടുണ്ട്.

Content Highlights: Jio- BP, TVS Motor Company, EV Charging, EV Swaping Stations

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented