ഡൗണ്‍ലോഡ്, അപ്‌ലോഡ്‌ വേഗതയില്‍ ഈ വര്‍ഷവും മുന്നില്‍ റിലയന്‍സ് ജിയോയും വിയും 


ട്രായിയുടെ മൈ സ്പീഡ്‌പോര്‍ട്ടലില്‍ നിന്നുള്ള വിവരം അനുസരിച്ച് കഴിഞ്ഞ അഞ്ച് മാസമായി ജിയോയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നത്.

Photo: Jio, And Vi

മികച്ച ഡൗണ്‍ലോഡ്, അപ്‌ലോഡ്‌ വേഗതയില്‍ റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും ആദ്യ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ (വി), ബിഎസ്എന്‍എല്‍ എന്നീ നാല് ടെലികോം കമ്പനികളാണ് ഇന്ത്യിയലുള്ളത്.

ട്രായിയുടെ മൈ സ്പീഡ്‌പോര്‍ട്ടലില്‍ നിന്നുള്ള വിവരം അനുസരിച്ച് കഴിഞ്ഞ അഞ്ച് മാസമായി ജിയോയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ അപ് ലോഡ് വേഗമുള്ളത് വോഡഫോണ്‍ ഐഡിയയുടെ നെറ്റ് വര്‍ക്കിലാണ്.

വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച ഇന്റര്‍നെറ്റ് വേഗത സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ശരാശരി കണക്കുകളാണ് ട്രായ് പുറത്തുവിട്ടിരിക്കുന്നത്.

ട്രായ് മൈ സ്പീഡ് കണക്കുകള്‍ അനുസരിച്ച് 2022 ജൂണില്‍ ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗണ്‍ലോഡ് വേഗത യഥാക്രമം 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയാണ്. 4ജി സേവനം ഇല്ലാത്തതാണ് ബിഎസ്എന്‍എലിന് മികച്ച സേവനം നല്‍കാന്‍ സാധിക്കാതെ വരുന്നതിന് കാരണം.

ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നീ സേവനങ്ങളുടെ അപ് ലോഡ് വേഗം യഥാക്രമം 7.2 എംബിപിഎസ്, 5.8 എംബിപിഎസ്, 7.8 എംബിപിഎസ്, 4.3 എംബിപിഎസ് എന്നിങ്ങനെയാണ്.

ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ വോഡഫോണ്‍ ഐഡിയയില്‍ നിന്നും ഏറെ മുന്നിലാണ്. അതേസമയം അപ് ലോഡ് വേഗതയില്‍ വി മുന്നിലാണെങ്കിലും ജിയോ നേരിയ വ്യത്യാസത്തില്‍ അടുത്തു തന്നെയുണ്ട്.

ബിഎസ്എന്‍എലിന്റെ ശരാശരി അപ്‌ലോഡ്‌ വേഗം 2022 മേയ് മാസം 5 എംബിപിഎസ് ആയിരുന്നു. ഇത് ജൂണ്‍ ആയപ്പോള്‍ 4.3 ആയി കുറഞ്ഞു.

ഈ കണക്കുകള്‍ പക്ഷെ ഇന്ത്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ ആവണം എന്നില്ല. കാരണം ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് വേഗത പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. മറ്റ് പ്ലാറ്റ്‌ഫോമുകളായ ഊക് ല, ഓപ്പണ്‍ സിഗ്നല്‍ എന്നിവരും സമാനമായ കണക്കുകള്‍ പുറത്തുവിടാറുണ്ട്. ഇത് ചിലപ്പോള്‍ ട്രായ് മൈസ്പീഡ് വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായേക്കും.

Content Highlights: jio and vodafone idea retained their positions in network speed

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented