ജിയോ, എയര്‍ടെല്‍, വി എന്നിവയുടെ ഒരു മാസം മുഴുവന്‍ ലഭിക്കുന്ന റീച്ചാര്‍ജ് ലാഭകരമോ?


ടെക്നോളജി ഡെസ്ക്

JIO, VI, AIRTEL LOGOS

ടുത്തിടെയാണ് ട്രായ് ഒരു മാസം മുഴുവന്‍ ദിവസങ്ങളും വാലിഡിറ്റി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് കമ്പനികളോട് നിശ്ചയിച്ചത്. ഇതുവരെയുണ്ടായിരുന്ന 28 ദിവസത്തെ പ്രതിമാസ പ്ലാനുകള്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന് വര്‍ഷം 13 മാസം റിച്ചാര്‍ജ് ചെയ്യേണ്ടി വരുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ട്രായിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നിര്‍ദേശം ഉണ്ടായത്. ഇതോടുകൂടി ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സ്ഥാപനങ്ങളും ബിഎസ്എന്‍എലും ഒരു മാസം മുഴുവന്‍ ലഭിക്കുന്ന പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് റീച്ചാര്‍ജ് ചെയ്താല്‍ ഒക്ടോബര്‍ 31 വരെ വാലിഡിറ്റി ലഭിക്കും. നവംബര്‍ ഒന്നിന് റീച്ചാര്‍ജ് ചെയ്താല്‍ അവസാന ദിവസമായ 30 വരെ വാലിഡിറ്റി ലഭിക്കും. ഇങ്ങനെ ഒരോ മാസവും എത്ര ദിവസമുണ്ടോ അത്രയും നാള്‍ ഈ പ്ലാനുകള്‍ ഉപയോഗിക്കാനാവും. ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സേവനങ്ങളുടെ ഈ പ്രതിമാസ പ്ലാനുകള്‍ യഥാര്‍ത്ഥത്തില്‍ മറ്റ് റീച്ചാര്‍ജുകളേക്കാള്‍ ലാഭകരമാണോ?

ജിയോയുടെ കലണ്ടര്‍ മന്ത് പ്ലാനുകള്‍

കലണ്ടര്‍ മന്ത് വാലിഡിറ്റിയുള്ള 259 രൂപയുടെ ഒരേയൊരു പ്ലാന്‍ മാത്രമേ ജിയോയ്ക്കുള്ളൂ. ഈ റീച്ചാര്‍ജില്‍ ഒരു മാസം വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 എസ്എംഎസ് ജിയോ പ്ലാറ്റ് ഫോം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉണ്ടാവും. ഇതിന് തൊട്ട് താഴെയുള്ള 239 രൂപയുടെ പ്ലാനില്‍ 28 ദിവസം ആണ് വാലിഡിറ്റിയുള്ളത്. മറ്റ് സൗകര്യങ്ങളെല്ലാം സമാനമാണ്. 20 രൂപ അധികം നല്‍കിയാല്‍ 259 രൂപയുടെ റീച്ചാര്‍ജില്‍ രണ്ടോ മൂന്നോ ദിവസം അധികം വാലിഡിറ്റി ലഭിക്കും.

എന്നാല്‍ ഈ രണ്ട് പ്ലാനുകള്‍ക്കും വേണ്ടി ഒരു വര്‍ഷം ചെലവാകുന്ന തുകയില്‍ ഒട്ടു വ്യത്യാസമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് 239 രൂപയുടെ പ്ലാന്‍ ആണെങ്കില്‍ ഒരു വര്‍ഷം 13 തവണ റീച്ചാര്‍ജ് ചെയ്യണം. അങ്ങനെ വരുമ്പോള്‍ വര്‍ഷത്തില്‍ ആകെ ചെലവാകുക 3107 രൂപയാണ്. 259 രൂപയുടെ കലണ്ടര്‍ മന്ത് പ്ലാന്‍ റീച്ചാര്‍ഡ് ചെയ്യുമ്പോഴാകട്ടെ 3108 രൂപ ചെലവാകും. പറഞ്ഞുവരുമ്പോള്‍ ഒരു മാസത്തെ റീച്ചാര്‍ജിന് അധികമായി ഒരു രൂപ നല്‍കേണ്ടി വരും.

ജിയോ റീച്ചാര്‍ജുകളുടെ എണ്ണം കുറച്ചു എന്നല്ലാതെ ചെലവാകുന്ന തുകയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. 239 രൂപയ്ക്ക് 13 ാം മാസം അധികമായി ലഭിച്ചിരുന്ന തുക മറ്റ് മാസങ്ങളിലേക്ക് വീതം വെക്കുക മാത്രമാണ് 259 രൂപയുടെ റീച്ചാര്‍ജില്‍ ചെയ്തിട്ടുള്ളത്.

വോഡഫോണ്‍ ഐഡിയ ഒരു മാസത്തെ പ്ലാന്‍

വോഡഫോണ്‍ ഐഡിയയുടെ വണ്‍ മന്ത് പ്ലാനിലാണ് മാസം മുഴുവന്‍ വാലിഡിറ്റി ലഭിക്കുക. നിലവില്‍ 319 രൂപയുടെ ഒരു റീച്ചാര്‍ജ് പ്ലാന്‍ മാത്രമാണ് വി നല്‍കുന്നത്. ഇതില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ഒരു മാസത്തേക്ക് ആസ്വദിക്കാം. രാത്രി 12 മുതല്‍ ആറ് മണി വരെ പരിധിയില്ലാതെ നൈറ്റ് ഡാറ്റ ഉപയോഗിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കിയുള്ള ഡാറ്റ ശനി-ഞായര്‍ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിന് ഒരു വര്‍ഷം ആകെ 3828 രൂപയാണ് ചിലവാകുക.

ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളൊന്നും വിയ്ക്കില്ല. പിന്നെയുള്ളത് ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കുന്ന 269 രൂപയുടെ പ്ലാന്‍ ആണ്. ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം 3497 രൂപ ചിലവാകും.

മറ്റൊരു പ്ലാന്‍ ദിവസേന 2.5 ജിബി ഡാറ്റ ലഭിക്കുന്ന 399 രൂപയുടെ പ്ലാന്‍ ആണ്. ഈ പ്ലാന്‍ ഒരു വര്‍ഷം 13 തവണ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ ആകെ 5187 രൂപ ചിലവാകും.

ഈ മൂന്ന് പ്ലാനുകളും ഡാറ്റയുടെ കാര്യത്തില്‍ വ്യത്യാസമുള്ളതിനാല്‍ ഏതാണ് ലാഭകരം എന്നുള്ളത് ഒരോരുത്തരുടേയും താല്‍പര്യം അനുസരിച്ചിരിക്കും.

എയര്‍ടെലിന്റെ ഒരു മാസത്തെ പ്ലാനുകള്‍

എയര്‍ടെലിനുമുള്ളത് 319 രൂപയുടെ പ്രതിമാസ പ്ലാന്‍ മാത്രമാണ്. ഇതില്‍ രണ്ട് ജിബി ഡാറ്റ ദിവസേന ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന നൂറ് എസ്എംഎസ് എന്നിവയുമുണ്ട്. ഈ റീച്ചാര്‍ജിന് വര്‍ഷം ചിലവാകുക 3828 രൂപയാണ്.

28 ദിവസം വാലിഡിറ്റിയുള്ള 359 രൂപയുടെ പ്ലാനില്‍ ദിവസേന 2 ജിബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന നൂറ് എസ്എംഎസ് എന്നിവയുമുണ്ട്. ഈ റീച്ചാര്‍ജിന് ആരു വര്‍ഷം 13 തവണയായി ആകെ 4667 രൂപ ചിലവാകും.

യഥാര്‍ത്ഥത്തില്‍ 359 രൂപയുടെ 28 ദിവസത്തെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മാസത്തെ പ്ലാന്‍ ലാഭകരമായി ലഭിക്കുക എയര്‍ടെല്‍ ഉപഭോക്താവിനാണ്.Content Highlights: jio airtel vi one calendar month prepaid plans comparison

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented