Photo: Ap
കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തും 5ജി സേവനം എത്തുന്നു. ബുധനാഴ്ച മുതല്‍, തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതാണ്.
6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്കിനായി ജിയോ വിന്യസിച്ചിരിക്കുന്നത്. 4ജി നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാത്ത 5ജി നെറ്റ്‌വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാന്‍ഡലോണ്‍ ഫൈവ്ജി ഉപയോഗിച്ച്, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍ ടു മെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വര്‍ക്ക് സ്‌ലൈസിംഗ് എന്നി സേവനങ്ങളും ജിയോ നല്‍കും.
5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും.
ഈ മാസം 20-നാണ് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കൊച്ചി നഗരത്തില്‍ ആരംഭിച്ചത്.
Content Highlights: Jio 5G Thiruvananthapuram
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..