മിന്നല്‍ വേഗം, മികച്ച നെറ്റ് വര്‍ക്ക് ശേഷി; എന്താണ് 5 ജി, കേരളത്തില്‍ ആദ്യം എവിടെയൊക്കെ


Photo: MBI

കൊച്ചിക്കു പിന്നാലെ തലസ്ഥാനത്തും 5 ജി സേവനങ്ങളുമായി ടെലികോം കമ്പനികള്‍ എത്തുന്നു. ഈ മാസാവസാനത്തോടെ തിരുവനന്തപുരം നഗരത്തില്‍ ജിയോ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോയ്ക്ക് പുറമെ എയര്‍ടെല്ലും വി നെറ്റ് വര്‍ക്കും നഗരത്തിന്റെ പലഭാഗത്തും 5 ജി ട്രയല്‍ റണ്‍ ആരംഭിച്ചു. 5 ജി സാധ്യമാക്കുന്ന അതിവേഗ ഡാറ്റാ കൈമാറ്റം ജനജീവിതത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചി, ഗുരുവായൂര്‍ നഗരങ്ങളില്‍ ജിയോയുടെ 5 ജി സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം നഗരങ്ങളില്‍ 2023 ജനുവരിയോടെ ജിയോ 5 ജി എത്തും. അടുത്തവര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ടെലികോം കമ്പനികള്‍ 5 ജി ലഭ്യമാവുമെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു.

എന്താണ് 5 ജി

1ജി, 2ജി, 3ജി, 4ജി എന്നിവയ്ക്കുശേഷം അഞ്ചാം തലമുറ വയര്‍ലെസ് ശൃംഖലയാണ് 5ജി മെഷീനുകള്‍, ഉപകരണങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയ എല്ലാറ്റിനെയും എല്ലാവരെയും ബന്ധിപ്പിക്കുന്ന പുതിയ ശൃംഖലയാണ് ഇത്. മിന്നല്‍ വേഗം, കുറഞ്ഞ ലേറ്റന്‍സ് (ഡാറ്റാ കൈമാറ്റം ആരംഭിക്കുന്നതിനുള്ള താമസം), വിപുലമായ നെറ്റവര്‍ക്ക് ശേഷി, ഏകീകൃത ഉപഭോക്തൃ അനുഭവം തുടങ്ങിയവയാണ് 5 ജി യുടെ സവിശേഷത. നിലവിലുള്ള 4 ജിയെ അപേക്ഷിച്ച് 50 മടങ്ങ് വേഗവും, 10 മടങ്ങ് ലേറ്റന്‍സി കുറവും, ആയിരം മടങ്ങ് നെറ്റു വര്‍ക്ക് ശേഷിയും 5 ജി ശൃംഖല സാധ്യമാക്കുന്നു. 4 ജി ആറ് ഗിഗാഹെര്‍ട്സ് വരെയുള്ള ബാന്‍ഡ് വിഡ്ത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 5 ജിക്ക് 30 മുതല്‍ 300 വരെ ഗിഗാഹെര്‍ട്സില്‍ പ്രവര്‍ത്തിക്കാനാവും.

ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിപ്പ്

അതിവേഗ ഡാറ്റാ കൈമാറ്റവും അതിവിപുലമായ നെറ്റ് വര്‍ക്ക് ശേഷിയുമുള്ള 5 ജി ശൃംഖല ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിപ്പിനു വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, വിര്‍ച്വല്‍ - ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ ശാഖകള്‍ 5 ജിയിലൂടെ പൂര്‍ണവികാസം പ്രാപിക്കും. കൃഷി, ആരോഗ്യരംഗം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.

5 ജി ഫോണ്‍ വേണം

ടെലികോം കമ്പനികള്‍ നല്‍കുന്ന 5 ജി സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഫോണുകളിലും ടാബ്ലറ്റുകളിലും അതിനുള്ള സൗകര്യമുണ്ടായിരിക്കണം. പുതുതായി ഇറങ്ങുന്ന ഫോണുകള്‍ മിക്കവയും 5 ജി ക്ഷമമാണ്. 5 ജി ക്ക് കൂടുതല്‍ ആന്റിനകള്‍ ആവശ്യമായതിനാല്‍ തടസ്സമില്ലാതെ 5 ജി ലഭിക്കുക തത്കാലം അസാധ്യമായിരിക്കും. അതുകൊണ്ടുതന്നെ 4 ജി യുടെ സേവനം കുറേക്കാലത്തേക്കെങ്കിലും ആവശ്യമായി വരും. 5 ജി ടവറുകളുടെ പരിധിയിലെത്തുമ്പോള്‍ ശൃംഖലമാറ്റം സ്വാഭാവികമായി നടക്കും. 5 ജി ഫോണ്‍ കൈവശമുള്ള ജിയോ ഉപഭോക്താക്കള്‍ക്ക് സിം മാറാതെ തന്നെ 5 ജി സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Content Highlights: jio 5g launched in kerala

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented